Saturday, April 1, 2017

കറന്റ് അഫയേഴ്‌സ് (23-02-2017 - 25-02-2017)

• അടുത്തിടെ നാസയുടെ സ്‌പിറ്റ്‌സർ ടെലസ്കോപ്പ്‌ ഭൂമിയിൽ നിന്നും 39 പ്രകാശവർഷം അകലെ കണ്ടെത്തിയ സൗരയൂഥത്തിന്‌ സമാനമായ സപ്ത ഗ്രഹങ്ങളോടു കൂടിയ നക്ഷത്രം - ട്രാപ്പിസ്റ്റ്‌ -1 (കേംബ്രിഡ്ജ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആസ്ട്രോണമിയിലെ ഡോ.അമോറി ട്രിയോഡിന്റെ നേതൃത്വത്തിലാണ്‌ പുതിയ കണ്ടെത്തൽ)

• ഇന്ത്യയിലാദ്യമായി ലൈംഗിക കുറ്റവാളികളുടെ രജിസ്റ്റർ തയ്യാറാക്കി പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം

• കേരളത്തിൽ 300 കോടി രൂപ ചെലവിൽ രാജ്യാന്തര ആയൂർവേദ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലം - കണ്ണൂർ

• കാവേരി നദീജല തർക്ക പരിഹാരത്തിനായുള്ള ട്രിബൂണലിന്റെ (CWDT) ചെയർമാനായി നിയമിതനായ സുപ്രീം കോടതി ജഡ്ജി - ജസ്റ്റിസ് അഭയ് മനോഹർ സപ്രെ

• അടുത്തിടെ അന്തരിച്ച, സാമ്പത്തിക ശാസ്ത്ര നൊബേലിന്‌ അർഹനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - കെന്നത്ത്‌ ജെ.ആരോ (1972-ൽ തന്റെ 51 -ാം വയസ്സിൽ ബ്രിട്ടീഷ്‌ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ ഹിക്സുമായാണ്‌ അമേരിക്കക്കാരനായ കെന്നത്ത്‌ ആരോ നൊബേൽ പങ്കിട്ടത്‌)

• അടുത്തിടെ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പം കുറഞ്ഞത് ഉൾപ്പെടെ ഏഴിനം പുതിയ രാത്തവളകളെ (Night Frog) കണ്ടെത്തിയ സ്ഥലം - പശ്ചിമഘട്ടം

• അടുത്തിടെ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ 17000 കോടി രൂപയുടെ മിസൈൽ നിർമാണ കരാറിൽ ഡി.ആർ.ഡി.ഒ യുമായി സഹകരിക്കുന്ന രാജ്യം - ഇസ്രയേൽ

• ഇന്ത്യയിലെ ആദ്യ ഹെലിപോർട്ട്‌ ആരംഭിക്കുന്ന നഗരം - ന്യൂഡൽഹി (പവൻ ഹാൻസ്‌ ലിമിറ്റഡണ്‌ ഹെലിപോർട്ട് നിർമ്മിച്ചത്)

• ന്യൂഡൽഹിയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിങ്ങ്‌ ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കല മെഡൽ നേടിയ നേടിയ ഇന്ത്യൻ താരം - പൂജ ഗട്ക്കർ

• ടെസ്റ്റ്‌ പദവിയുള്ള എല്ലാ രാജ്യങ്ങൾക്കെതിരെയും ഏകദിന സെഞ്ച്വറി നേടിയ ആദ്യ ന്യൂസീലൻഡ്‌ താരം എന്ന നേട്ടത്തിനർഹനായത് - റോസ്‌ ടെയ്‌ലർ (ലോകത്തിലെ ആറാമത്തെ താരം)

• ഏകദിന ക്രിക്കറ്റിൽ ന്യൂസീലൻഡിനായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം - റോസ്‌ ടെയ്‌ലർ (നഥാൻ ആസിലിന്റെ 16 സെഞ്ച്വറികളുടെ റെക്കോർഡാണ്‌ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ടെയ്‌ലർ മറികടന്നത്‌)

• ഹോം ഗ്രൗണ്ടിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ വിക്കറ്റ്‌ നേടുന്ന ഇന്ത്യൻ ബോളർ എന്ന റെക്കോർഡിന്‌ അർഹനായത്‌ - ആർ.അശ്വിൻ (കപിൽ ദേവിന്റെ 13 ടെസ്റ്റിൽ നിന്നുള്ള 63 വിക്കറ്റിന്റെ റെക്കോർഡാണ്‌ അശ്വിൻ 10 ടെസ്റ്റിൽ നിന്ന് മറികടന്നത്‌)

• ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 9000 റൺസ് സ്‌കോർ ചെയ്ത താരം എന്ന നേട്ടത്തിനർഹനായത് - എ.ബി ഡിവില്ലിയേഴ്‌സ് (ദക്ഷിണാഫ്രിക്ക) (205 ഇന്നിങ്‌സുകളിൽ നിന്നാണ് ഡിവില്ലിയേഴ്സ് 9000 റൺസ് തികച്ചത്. ഇന്ത്യയുടെ സൗരവ് ഗാംഗുലിയുടെ 228 ഇന്നിങ്‌സുകളിലെ റെക്കോർഡാണ് മറികടന്നത്)

• ചരിത്ര നഗരമായ സിലറ്റിന്റെ വികസനത്തിനായി ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ച രാജ്യം - ബംഗ്ലാദേശ്‌

• തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് ദേശീയ ജൈവവൈവിധ്യ കോൺഗ്രസിന്റെ പ്രമേയം - Mainstreaming Biodiversity for Sustainable Development

• സൊമാലിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് - ഹസൻ അലി ഖയെർ

• ആദ്യത്തെ ഇന്ത്യ-ചൈന സ്ട്രാറ്റജിക് ഡയലോഗ് മീറ്റിന് വേദിയായ നഗരം - ബെയ്‌ജിങ്‌

• ഇംഗ്ലീഷ്‌ ഫുട്‌ബോൾ ക്ലബായ ലെസ്റ്റർ സിറ്റിയുടെ പരിശീലക സ്ഥാനത്തു നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട വ്യക്തി - ക്ലോഡിയോ റാനിയേരി

• അടുത്തിടെ ഗ്രാൻഡ്‌ പ്രൊഫറ്റ്‌ -11 എന്ന നാവികാഭ്യാസം സംഘടിപ്പിച്ച രാജ്യം - ഇറാൻ

• കേരളത്തിൽ പുതിയ ജൈവശാസ്ത്ര പാർക്ക്‌ ആരംഭിക്കാൻ തീരുമാനിച്ച സ്ഥലം - വള്ളക്കടവ്‌ (തിരുവനന്തപുരം)

• നോർവീജിയൻ ടെലികോം കമ്പനിയായ ടെലിനോറിന്റെ ഇന്ത്യയിലെ ബിസിനസുകൾ ഏറ്റെടുത്ത കമ്പനി - എയർടെൽ

• ഗുജറാത്തിലെ വഡോദരയിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ ജേതാക്കളായ സംസ്ഥാനം - കേരളം

• 25 വ്യത്യസ്ത വേദികളിൽ ടെസ്റ്റ്‌ മത്സരം കളിച്ച ലോകത്തിലെ ആദ്യ ടീം - ഇന്ത്യ (പൂനെയിലെ എം.സി.എ സ്റ്റേഡിയത്തിൽ ഒസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ മത്സരത്തോടെയാണ്‌ ഈ നേട്ടം കൈവരിച്ചത്‌)

• ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ്  (സ്കോട്‌ലൻഡ്‌ യാർഡ്) മേധാവിയാകുന്ന ആദ്യ വനിത - ക്രെസിദ ഡിക്ക്‌

• തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി - എം.ജി.ആർ അമ്മ ദീപാ പേരവൈ

• അടുത്തിടെ സ്പെയിനിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഐ.എം.എഫ്‌ മുൻ മേധാവി - റോഡ്രിഗോ റാറ്റോ

• ക്ഷയരോഗികൾക്ക്‌ പ്രതിദിനം മരുന്ന് ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ തുടക്കമിട്ട ചികിത്സാ രീതി - ഡെയ്‌ലി റെജിമെന്റ്‌ ഫിക്സഡ്‌ ഡോസ്‌ കോമ്പിനേഷൻ

• ആന്ധ്രാപ്രദേശിൽ ഡെപ്യൂട്ടി കലക്‌ടർ പദവിയിൽ നിയമിതയാകുന്ന ഇന്ത്യൻ ബാഡ്‌മിന്റൺ താരം - പി.വി സിന്ധു

• അക്കാദമിക്‌ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട്‌ ഇൻഫോസിസ്‌ ഫൗണ്ടേഷന്റെ ചെയർ സ്ഥാപിതമായ കേരളത്തിലെ ആശുപത്രി - റീജിയണൽ ക്യാൻസർ സെന്റർ (തിരുവനന്തപുരം)

• ഇന്ത്യയുടെ അണ്ടർ - 17 ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാകുന്നത്‌ - ലൂയിസ് നോർട്ടൺ ഡി മറ്റോസ്‌

• സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ തിരിച്ചറിയാൻ ബയോമെട്രിക്‌ സംവിധാനം ആരംഭിക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളം - തിരുവനന്തപുരം

• വിജയ്‌ ഹസാരെ ക്രിക്കറ്റ്‌  ട്രോഫിക്കുള്ള ജാർഖണ്ഡ്‌ ടീമിന്റെ ക്യാപ്‌റ്റനായി നിയമിതനായ ഇന്ത്യൻ ദേശീയ ടീം താരം - മഹേന്ദ്ര സിങ്ങ്‌ ധോണി

• അടുത്തിടെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത, ആദിയോഗിയുടെ112 അടി ഉയരമുള്ള പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം - കോയമ്പത്തൂർ

• എസ്‌.ബി.ടി ചീഫ്‌ ജനറൽ മാനേജരായി ചുമതലയേറ്റത്‌ - ടി.കേശവ്‌കുമാർ