Saturday, January 21, 2017

മലയാളം സാഹിത്യ ക്വിസ് (Malayalam literature quiz)

1. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത്?
2. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ?
3. എം.ടി വാസുദേവന് നായരും എന്.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല് ഏതാണ്?
4. കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്.വി എഴുതിയ ദീര്ഘ കാവ്യം ?
5. " വെളിച്ചം ദുഖമാണുണ്ണീതമസ്
സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള്?
6. കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ പേരെന്ത് ?
7. "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്ത്താ വ് ആരാണ്?
8. കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ?
9. എം.ടി. വാസുദേവന് നായരുടെ "നാലുകെട്ട്" ആദ്യം പ്രസിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ?
10. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ?
11. "വാസ്തുഹാര" എന്ന ചെറുകഥയുടെ കര്ത്താവാര് ?
12. "കോവിലന്" എന്ന തൂലികാ നാമത്തില് അറിയപ്പെടുന്ന എഴുത്തുകാരന് ആര് ?
13. "കുറത്തി" എന്ന കവിതയുടെ കര്ത്താ വാര് ?
14. "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര് ?
15. മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ?
16. "എലിപ്പത്തായം" എന്ന ചലചിത്രത്തിന്റെ സംവിധായകന് ആരാണ് ?
17. ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ?
18. "ദശകുമാര ചരിതം" എന്ന സംസ്കൃത കൃതിയുടെ കര്ത്താ വാരാണ് ?
19. നടന് ഗോപിയ്ക്ക് "ഭരത് അവാര്ഡ്്" കിട്ടിയത് ഏത് ചലചിത്രത്തിലെ അഭിനയത്തിനാണ് ?
20. സി. വി രാമന് പിള്ള രചിച്ച സാമൂഹിക നോവല് ഏതാണ് ?
21. "സൂരി നമ്പൂതിരിപ്പാട്" ഏത് നോവലിലെ കഥാപാത്രമാണ് ?
22. "കേരള കലാമണ്ഡലത്തിന്റെ" ആസ്ഥാനം എവിടെയാണ് ?
23. "അമ്മ" എന്ന റഷ്യന് നോവല് എഴുതിയത് ആരാണ് ?
24. "ഹരിപ്രസാദ് ചൌരസ്യ" ഏത് സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് ?
25. "രാത്രിമഴ" എന്ന കവിതാസമാഹാരം ആരുടേതാണ് ?
26. കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് എന്നറിയപ്പെടുന്നത് ആരാണ് ?
27. "ആനവാരി രാമന് നായര്" എന്ന കഥാപാത്രത്തെ സൃഷ്ടച്ച എഴുത്തുകാരന് ആരാണ് ?
28. "Gandhi" സിനിമയില് ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടന് ആരായിരുന്നു ?
29. ആറമുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ് ?
30. ഏ. കെ ഗോപലന്റെ നേതൃത്വത്തില് മലബാറില് നിന്ന് മദിരാശിയിലേക്ക് 750നാഴിക നടന്ന് 32 പേര് ചേര്ന്ന് നടത്തിയ ജാഥ ഏതു പേരിലാണ് അറിയപ്പെടുന്നത്?


Answers
1. ജീവിതപാത
2. എസ്. കെ പൊറ്റക്കാട്
3. അറബിപ്പൊന്ന്
4. ഉജ്ജയിനി
5. അക്കിത്തം അച്യുതൻ നമ്പൂതിരി
6. നാഷണൽ ബുക്ക്സ്റ്റാൾ
7. വൈലോപ്പിളളി
8. മിതവാദി
9. 1958
10. നഷ്ടബോധങ്ങളില്ലാതെ
11. ശ്രീരാമൻ
12. അയ്യപ്പൻ
13. കടമ്മനിട്ട
14. കെ.ടി. മുഹമ്മദ്
15. ഗുജറാത്തി
16. അടൂർ ഗോപാലകൃഷ്ണൻ
17. മഹാഭാരതം
18. ദന്തി
19. കൊടിയേറ്റം
20. പ്രേമാമൃതം
21. ഇന്ദുലേഖ
22. ചെറുതുരുത്തി
23. മാക്സിം ഗോർക്കി
24. ഓടക്കുഴൽ
25. സുഗതകുമാരി
26. വൈലോപ്പിളളി
27. വൈക്കം മുഹമ്മദ് ബഷീർ
28. Ben Kingsley
29. പമ്പയാറ്
30. പട്ടിണി ജാഥ

കെമിസ്ട്രി ക്വിസ് (Chemistry quiz malayalam)



1. ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?
✅ഹൈഡ്രജൻ
2 ഏറ്റവും ഭാരം കുറഞ്ഞത്.?
✅ഹൈഡ്രജൻ
3 എല്ലാ അമ്ലങ്ങളിലും അടങ്ങിയിരിക്കുന്നത്?
✅ഹൈഡ്രജൻ
4  പ്രപഞ്ചത്തിൽ കൂടുതലുള്ള വാതകം?
✅ഹൈഡ്രജൻ
5.  ഹൈഡ്രജന് ആ പേര് നൽകിയത്?
✅ ആൻറ്റോവാൻ ലാവോസിയ
6.   ഹൈഡ്രജൻറ്റെ ഐസോടോപ്പുകൾ ?
✅ഡ്യൂട്ടീരിയം, ട്രിഷീയം
7.  ഹൈഡ്രജൻറ്റെ ഏറ്റവും പ്രധാനപ്പെട്ട സംയുക്തം?
✅ജലം
8.   വാതക ഹൈഡ്രജനെ ആദ്യമായി ദ്രാവക ഹൈഡ്രജനാക്കി മാറ്റിയത്?
✅ജയിംസ് ഡീവാർ
9.  ഹൈഡ്രജൻ ബോംബിൻറ്റെ പ്രവർത്തന തത്വം?
✅ന്യൂക്ലിയർ ഫ്യൂഷൻ
10.    സൂര്യനിൽ കൂടുതലുള്ള മൂലകം?
✅ ഹൈഡ്രജൻ
11. സസ്യഎണ്ണയിൽ നിന്ന് വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്?
✅ ഹൈഡ്രജൻ
12.  ഏറ്റവും ചെറിയ ആറ്റമുള്ളത്?
✅ ഹൈഡ്രജൻ
13.  തെർമോമീറ്ററീൽ ഉപയോഗിക്കുന്നത് ?
✅മെർക്കുറി
14.  ദ്രാവകാവസ്ഥയിലുള്ള ലോഹം?
✅ മെർക്കുറി
15.  ധാതുക്കളുടെ രാജാവ്?
✅സ്വർണ്ണം
16.  വെള്ളത്തിലിട്ടാൽ തീപിടിക്കുന്നത്?
✅സോഡിയം
17.   അന്തരീക്ഷത്തിൽ കൂടുതലുള്ള വാതകം?
✅നൈട്രജൻ
18.   പൊളോണിയം കണ്ടെത്തിയത്?
✅മേരിക്യൂരി, പിയറി ക്യൂരി
19.  ഓക്സിജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണപ്പടുന്ന മൂലകം?
✅സിലിക്കൺ
20.   ഏറ്റവും നല്ല ഇലക്ട്രിസിറ്റി ചാലകം?
✅വെള്ളി
21.   ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ വാതകം?
✅ഹീലിയം
22.   പ്രക്യതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
✅ സ്വർണ്ണം
റബർ കട്ടിയാകാൻ ഉപയോഗിക്കുന്നത്?
✅സൾഫർ
23.  കൂടുതൽ അടിച്ചു നീട്ടാൻ കഴിയുന്ന ലോഹം?
✅ സ്വർണ്ണം
24.  മണ്ണണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?
✅സോഡിയം, പൊട്ടാസ്യം
25.  ഭൂവൽക്കത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം?
✅അലുമിനിയം
26.   സസ്യങ്ങുടെ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഘടകം?
✅ നൈട്രജൻ
27.  പാറകളിൽ കാണുന്ന മൂലകം?
✅സിലിക്കോൺ
28.   ഇൽമനേറ്റ് എന്തിൻറ്റെ അയിരാണ്?
✅ടൈറ്റാനിയം
29.   ഗലേന എന്തിൻറ്റെ അയിരാണ്?
✅ലഡ്
30.  കമ്പ്യൂട്ടറി ലെ ഐസി ചിപ്പ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്
കുന്നത്?
✅ സിലിക്കോൺ
31.  വെള്ളത്തിനേക്കാൾ
 സാന്ദ്രത കുറഞ്ഞ ലോഹം?
✅ സോഡിയം,
32.  സിന്നബാർ എന്തിൻറ്റെ അയിര്?
✅ മെർക്കുറി
33.   സോഡിയം കണ്ടെത്തിയത്?
✅സർ ഹംഫ്രിഡേവി
34.   നൈട്രജൻ കണ്ടെത്തിയത്?
✅ഡാനിയൽ റൂഥർഫോർഡ്
35.   പൊട്ടാസ്യം കണ്ടെത്തിയത്?
✅ സർ ഹംഫ്രിഡേവി
36. സിലിക്കൺ കണ്ടെത്തിയത്?
✅ജോൺ ബെർസേലിയസ്
37.   നിരീക്ഷണ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം?
✅ ഹീലിയം
38.  പ്രപഞ്ചത്തിൽ കൂടുതൽ കാണപ്പെടുന്ന അലസ വാതകം?
✅ ഹീലിയം
39.  മനുഷ്യനു ഹാനികരമായ ലോഹം?
✅ലെഡ്
40  കളിമണ്ണിൽ അടങ്ങിയിരിക്കുന്ന ലോഹം?
✅അലുമിനിയം
41  വൈദ്യുതി ദീപങ്ങളിലുപയോഗി
ക്കുന്ന അപൂർവ്വ വാതകം?
✅നിയോൺ
42. അടുത്ത നൂറ്റണ്ടിൻറ്റെ ലോഹം?
✅ടൈറ്റാനിയം
43. കാർബണിൻറ്റെ ശുദ്ധമായ രൂപം?
✅വജ്ജ്രം.
44.  ഹൈഡ്രജൻ കണ്ടെത്തിയത്?
✅ഹെൻറി കാവൻഡിഷ്
45.  കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം?
✅ലെഡ്
➖➖➖➖➖➖➖

സംസ്ഥാനങ്ങൾ : പ്രത്യേകതകൾ (States : specialities malayalam)



🔆 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം  - *രാജസ്ഥാൻ*

🔆 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - *ഗോവ*

🔆  ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - *ജാർഖണ്ഡ്*

🔆 ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - *ഗോവ*

🔆 സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - *സിക്കിം*

🔆 ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - *ഹരിയാന*

🔆 ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം - *അരുണാചൽ പ്രദേശ്*

🔆 ജനസാന്ദ്രത കൂടിയ സംസ്ഥാനം - *ബീഹാർ*

🔆 ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം -  *അരുണാചൽ പ്രദേശ്*

🔆 'T' ക്കകൃതിയിലുള്ള സംസ്ഥാനം - *ആസ്സാം*

🔆 ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - *ഉത്തരാഖണ്ഡ്*

🔆 ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം - *ഉത്തർപ്രദേശ്*

🔆 പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം - *കർണാടകം*

🔆 ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം - ജമ്മു കാശ്മീർ

🔆 ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് - *ജമ്മു കാശ്മീർ*

🔆 രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം - *ജമ്മു കാശ്മീർ*

🔆 അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - *ജാർഖണ്ഡ്*

🔆 ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം - *മണിപ്പൂർ*

🔆 മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം - *മേഘാലയ*

🔆 ഉദയ സൂര്യനെറ  കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം - *അരുണാചൽ പ്രദേശ്*

🔆 ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - *പഞ്ചാപ്*

🔆 ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം - *ആന്ധ്രപ്രദേശ്*

🔆 ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - *ഗുജറാത്ത്*

🔆 ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് - *മധ്യപ്രദേശ്*

🔆 കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - *മിസോറാം*

🔆 കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - *രാജസ്ഥാൻ*

ആണവഗവേഷണം ഇന്ത്യയിൽ (Atomic research in india malayalam )



✍🏻1948 ഓഗസ്റ്റ് 10 നു ഇന്ത്യയിൽ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്നു

✍🏻അറ്റോമിക് എനർജി കമ്മീഷൻ ആദ്യ Chairman ഹോമി ജെ ഭാഭയാണ്

✍🏻1954ഓഗസ്റ്റ് 3നാണ്‌ ഇന്ത്യയിൽ ആണവോർജ്ജ വകുപ്പ് മുംബൈ ആസ്ഥാനമായി നിലവിൽ വന്നത്

✍🏻ഇന്ത്യൻ ആണവഗവേഷണത്തിന്റെ പിതാവ് ഹോമി ജെ ഭാഭയാണ്

✍🏻ഇന്ത്യൻ അണുബോംബിന്റെ പിതാവ് രാജ രാമണ്ണയാണ്

✍🏻Atoms in the Service of thenation എന്നതാണ്  BARC ൻറെ ആപ്തവാക്യം
✍🏻ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ് എ പി ജെ അബ്‌ദുൾകലാമാണ്‌

✍🏻മെയ് 11നാണ് ഇന്ത്യയിൽ സാങ്കേതിക വിദ്യാദിനമായി ആചരിക്കുന്നത്

✍🏻ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം 1969ൽ മഹാരാഷ്ട്രയിൽ പ്രവർത്തനമാരംഭിച്ച  താരാപ്പൂർ ആണ്

✍🏻രണ്ടാമത്തെ ആണവനിലയം ട്രോംബെയിൽ പ്രവർത്തിക്കുന്ന സൈറസ് ആണ്

കേരളത്തിലെ നദികൾ( rivers in kerala quiz malayalam)



🔃 കേരളത്തിൽ ആകെ നദികൾ - *44

🔃 പടിഞ്ഞാറോട്ട്  ഒഴുകുന്ന നദികൾ - *41*

🔃 കിഴക്കോട്ട് ഒഴുകുന്ന നദികൾ - *3*

🔃 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ - *11 എണ്ണം*

🔃 കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി - *പെരിയാർ*

🔃 പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം - *244 Km*

🔃 പെരിയാറിന്റെ ഉത്ഭവം - *ശിവഗിരി ക്കുന്നിൽ*

🔃 കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിക്കുന്നത് - *അലുവാപ്പുഴ എന്നും അറിയപ്പെടുന്ന പെരിയാറിൽ*

🔃 പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് - *പെരിയാർ*

🔃 ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് - *പെരിയാറിൽ*

🔃 പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ - *പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം*

🔃 പെരിയാറിന്റെ പോഷകനദികൾ - *മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻ കുട്ടിയാർ*

🔃 കേരളത്തിലെ രണ്ടാമത്തെ വലിയ നദി - *ഭാരതപ്പുഴ*

🔃 ഭാരതപ്പുഴയുടെ ഉത്ഭവം - *തമിഴ് നാട്ടിലെ ആനമല*

🔃 സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി - *കുന്തിപ്പുഴ*

🔃 ഭാരതപ്പുഴയുടെ നീളം - *209 Km*

🔃 പാലക്കാട് തൃശ്ശൂർ എന്നീ ജില്ലകളിലൂടെ ഭാരതപ്പുഴ  ഒഴുകുന്നു.

🔃 പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം - *കുട്ടനാട്*

🔃 പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി - *പമ്പ*

🔃 പെരുന്തേനരുവി വെള്ളച്ചാട്ടം - *പമ്പാനദിയിൽ*

🔃 ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി - *ചാലിയാർ*

🔃 നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി - *ചാലിയാർ*

🔃 ഏറ്റവും വടക്കേ അറ്റത്തുള്ള നദി - *മഞ്ചേശ്വരം പുഴ*

🔃 കേരളത്തിലെ ഏറ്റവും ചെറിയ നദി - *മഞ്ചേശ്വരം പുഴ (16 Km നീളം)*

🔃 കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി - *നെയ്യാർ*

🔃 കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല -  *കാസർകോട്*

🔃 കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി - *അഞ്ചരക്കണ്ടിപുഴ*

Saturday, January 7, 2017

ദി റിയൽ ഹീറോ ..ഹജ്ജബ്ബയുടെ കഥ(the real hero ..story of hajjabba)




മംഗളൂരു നഗരത്തിന്റെ തിരക്കേറിയ വഴികളിലും കവലകളിലും വള്ളിക്കുട്ടയില്‍ ഓറഞ്ച് വിറ്റുനടക്കുന്ന ഒരാള്‍ എങ്ങനെയാണ് കര്‍ണാടകത്തില്‍ സര്‍വകലാശാലകളിലെ ബിരുദ വിദ്യാര്‍ഥികള്‍­ക്ക് പഠനവിഷയമാകുന്നത്?
കുഗ്രാമത്തിലെ ദരിദ്രകുടുംബാംഗമായ അയാളെങ്ങനെയാണ് സി.എന്‍.എന്‍. ഐ.ബി.എന­നിന്റെ 'ദ റിയല്‍ ഹീറോ' അവാര്‍ഡ് ജേതാവാകുന്നത്? ആമിര്‍ഖാന്‍ അവതാരകനായ പ്രസ്തുത പരിപാടിയില്‍­ നമ്മുടെ മോഹന്‍ലാല്‍ എങ്ങനെയാണ് അയാളുടെ ജീവിതകഥയ്ക്ക് ആമുഖം പറയാനെത്തിയത്? ഹരേക്കളയെന്ന സ്ഥലത്തെ സ്‌കൂളിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് നിരക്ഷരനായ ഇയാള എങ്ങനെയാണ് ദൈവതുല്യനായത് ?

ഇതൊക്കെ അറിയണമെങ്കില്‍ ഹരേക്കള ഹജ്ജബ്ബയുടെ ജീവിതകഥ അറിയണം.
മംഗളൂരുവില്‍നിന്ന് മുപ്പതുകിലോമീറ്റര്‍ ദൂരെയാണ് ന്യൂപദപ്പ് എന്ന ഗ്രാമം. അപ്പുറം മംഗളൂരു നഗരം സമ്പന്നതയില്‍ തിളച്ചുമറിയുന്നു; പക്ഷേ ന്യൂപദപ്പില്‍ ഇപ്പോഴും ഒരു നല്ല റോഡോ ആവശ്യത്തിന് വാഹനങ്ങളോ ഇല്ല. എന്തിന്, ഒരു നല്ല വീടുപോലുമില്ല!
എന്നാല്‍, പൊട്ടിപ്പിളര്‍ന്ന വഴികളിലൂടെ കുറച്ചുദൂരം നടന്നാല്‍ ഒരു മുസ്ലിം പള്ളിക്കടുത്ത് കന്നഡയില്‍ ഒരു ബോര്‍ഡ് കാണാം: 'ദക്ഷിണ കന്നഡ ജില്ലാപഞ്ചായത്ത് ഹയർ പ്രൈമറി സ്‌കൂള്‍ ന്യൂപദപ്പ് '. ഒന്നര ഏക്കറോളം സ്ഥലത്ത് ഭേദപ്പെട്ട രണ്ടുകെട്ടിടങ്ങളിലായ­ി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ സ്ഥാപകര്‍ ജില്ലാപഞ്ചായത്തോ നാട്ടിലെ ഏതെങ്കിലും സമ്പന്നനോ അല്ല. നാം നേരത്തേ പറഞ്ഞ ആ ഓറഞ്ചു കച്ചവടക്കാരനാണ് ഹരേക്കള ഹജ്ജബ്ബ. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യത്തില്‍നിന്ന­് , ഉറുമ്പ് ആഹാരം ശേഖരിക്കുന്നതുപോലെ കൂട്ടിവെച്ച്, കുചേല സദൃശനായ ഈ മനുഷ്യന്‍ സ്ഥാപിച്ച സ്‌കൂള്‍. ഇപ്പോഴും വികസനത്തിന്റെയും വിദ്യയുടെയും
വെട്ടംവീഴാത്ത ഈ കുഗ്രാമത്തില്‍ ഒരു ഓറഞ്ച് കച്ചവടക്കാരന്‍ കൊളുത്തി വെച്ച നിലവിളക്ക്. ആറാംക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ ഇന്ന് നാന്നൂറിലധികം കുട്ടികള്‍ പഠിക്കുന്നു.
കഥപറയുംപോലെ എളുപ്പമായിരുന്നില്ല ഈ സ്‌കൂളിന്റെ ജനനം. ഇതിലെ ഓരോതരി മണ്ണിലും കല്ലിലും ഈ പാവം തെരുവുകച്ചവടക്കാരന്റ­െ കണ്ണീരും വിയര്‍പ്പുമുണ്ട്. അതൊരു ത്യാഗത്തിന്റെ കഥയാണ്, ഓറഞ്ചിന്റെ മധുരം ഒട്ടുമില്ലാത്ത കഥ.

മംഗളൂരുവിലെ തിരക്കുപിടിച്ച നഗരവീഥിയില്‍ നിങ്ങള്‍ ഈ മനുഷ്യനെ കണ്ടുമുട്ടിയേക്കാം.
വെള്ളമുണ്ടും മുഷിഞ്ഞ വെള്ളഷര്‍ട്ടുമിട്ട്,­ വള്ളിക്കുട്ടയില്‍ നിറയെ ഓറഞ്ചുമായി വിയര്‍ത്തൊലിച്ച്, വിളിച്ചുചൊല്ലിപ്പോകു­ന്ന ഒരാള്‍. അത് ഹരേക്കള ഹജ്ജബ്ബയാണ്. ഭാര്യയും നാലുകുട്ടികളുമടങ്ങുന­്ന ഒരു വലിയകുടുംബത്തിന്റെ ഏക അന്നദാതാവ്. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യം കൊണ്ടുവേണം കുട്ടികളുടെ പഠിപ്പും മറ്റ് കുടുംബച്ചെലവും കഴിഞ്ഞുപോകാന്‍. മടിക്കേരിയിലെ മഴയും മഞ്ഞും വെയിലുമാണ്ഹജ്ജബ്ബയുട­െ ജീവിതം നിശ്ചയിക്കുന്നത്. കാലാവസ്ഥ ചതിച്ചാല്‍ മടിക്കേരിയിലെ ഓറഞ്ചുവിളവ് കുറയും. വിളവുകുറഞ്ഞാല്‍ ഹജ്ജബ്ബയുടെ വരവും കുറയും.

ഹരേക്കളയിലെ ബ്യാരി മുസ്ലിംസമുദായാംഗമായ ഹജ്ജബ്ബയുടെ പ്രധാന സംസാരഭാഷയും ബ്യാരിതന്നെ. മലയാളവുമായി അടുത്തബന്ധമുണ്ട് ബ്യാരിക്ക്.
മലയാളപദങ്ങളുടെ ഉച്ചാരണങ്ങളുടെ ചെവിക്കുപിടിച്ച് അല്പം വലിച്ചുനീട്ടുകയോ തിരിക്കുകയോ ചെയ്താല്‍ ബ്യാരി ഉച്ചാരണമായി. നന്നായി ശ്രദ്ധിച്ചാല്‍ ഹജ്ജബ്ബ പറയുന്ന എണ്‍പത് ശതമാനം ബ്യാരിയും
നമുക്ക് മനസ്സിലാവും. 1970 കാലഘട്ടം മുതല്‍ ഓറഞ്ചുകച്ചവടമാണ് ഇദ്ദേഹത്തിന് തൊഴില്‍. മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്ന­് ഓറഞ്ചുവാങ്ങി നടന്ന് കച്ചവടം ചെയ്യും. സപ്തഭാഷാ സംഗമഭൂമിയായ ദക്ഷിണ കന്നഡത്തില്‍ ഏതുകച്ചവടത്തിനും കന്നഡയോ തുളുവോ ബ്യാരിയോ മതി. എഴുത്തും വായനയും അറിയില്ലെങ്കിലും ഹജ്ജബ്ബ ഈ മൂന്നു ഭാഷകളും നന്നായി പറയും. പഠിപ്പിനും ജോലിക്കുമായി അമ്പതില്‍പ്പരം രാജ്യങ്ങളിലെ വിദേശികള്‍ തമ്പടിക്കുന്ന സ്ഥലം കൂടിയാണിത്. അവര്‍ക്കിടയില്‍ കച്ചവടം നടത്താന്‍ അല്പം 'എബിസിഡി'കൂടി അറിയണ്ടേ? ഈ പ്രശ്‌നം ഹജ്ജബ്ബയുടെ മനസ്സില്‍ ഒരു കരടായി കുറേക്കാലം കിടന്നു. കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഹജ്ജബ്ബയ്ക്ക് ഒരു കാര്യംകൂടി ബോധ്യമായി: ഇത് തന്റെമാത്രം പ്രശ്‌നമല്ല, തന്റെ കുട്ടികളുടെയും ഗ്രാമത്തിലെ ബഹുഭൂരിപക്ഷം കുട്ടികളുടെയും പ്രശ്‌നമാണ്! ഒരു ഗ്രാമത്തിലെ വരുംതലമുറ മുഴുവന്‍ നിരക്ഷരതയുടെ ചെളിക്കുണ്ടില്‍വീണ് പുതയാന്‍പോകുന്നു! പലരാത്രികളിലും ഇതാലോചിച്ച് ഹജ്ജബ്ബ ഞെട്ടിയുണര്‍ന്നു.

ഒരു ദിവസം രാവിലെ അദ്ദേഹം ഉറക്കമുണര്‍ന്നത് ഒരു ദൃഢനിശ്ചയവുമായാണ്; എന്തുവന്നാലും വേണ്ടില്ല, തന്റെ അവസ്ഥ ഇനി അടുത്ത തലമുറയ്ക്കുണ്ടാവരുത്­. നാട്ടില്‍ ഒരു സ്‌കൂള്‍ തുടങ്ങണം. പിന്നെ ഹജ്ജബ്ബയുടെ ജീവിതം വഴിമാറി യൊഴുകുകയായിരുന്നു. തന്റെ ചെലവുകള്‍ ചുരുക്കി, ഓറഞ്ചുകുട്ടയുടെ വലിപ്പവും കച്ചവടത്തിന്റെ സമയവും കൂട്ടി. ഓരോദിവസവും കിട്ടുന്ന മുഷിഞ്ഞ നോട്ടുകളില്‍നിന്ന് കുറേശ്ശെയായി മിച്ചംപിടിക്കാന്‍ തുടങ്ങി. അങ്ങനെ ആ ദിവസമെത്തി. 1999 ജൂണ്‍ ആറ് ഹജ്ജബ്ബയുടെ ജീവിതത്തിലെ മറ്റൊരു പെരുന്നാളായിരുന്നു. താന്‍ രക്ഷാധികാരിയായ ഹരേക്കളയിലുള്ള ത്വാഹാ മസ്ജിദിന്റെ കെട്ടിടത്തിലെ ഒരു കൊച്ചുമുറിയില്‍ ഹജ്ജബ്ബ തന്റെ സ്‌കൂള്‍ തുടങ്ങി, ഗ്രാമത്തിലെ ആദ്യ സ്‌കൂള്‍! പക്ഷേ, പ്രശ്‌നം അവിടംകൊണ്ട് തീര്‍ന്നില്ല. സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികള്‍ വേണ്ടേ കളിച്ചു കുത്തിമറിഞ്ഞു ­നടക്കുന്ന ഒരെണ്ണത്തിനും സ്‌കൂളില്‍ വരാന്‍ താത്പര്യമില്ല. ഹജ്ജബ്ബ ക്ഷമയോടെ രക്ഷിതാക്കളെ ഓരോരുത്തരെയായി കണ്ടു. പക്ഷേ അവര്‍ക്ക് കുട്ടികളുടെ അത്രപോലും ഇക്കാര്യത്തില്‍ താത്പര്യമില്ലായിരുന്­നു. മക്കള്‍ അല്പം മുതിര്‍ന്നാല്‍ എന്തെങ്കിലും പണിക്കു വിടുന്നതാണ് അവരുടെ രീതി. എങ്കിലും കുറേക്കാലം അവര്‍ക്കു പിറകേ നടന്ന് 28 കുട്ടികളെ ഹജ്ജബ്ബ വലവീശിപ്പിടിച്ചു. അവരെ പഠിപ്പിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ശമ്പളം കൊടുത്ത് ഒരു അധ്യാപികയെയും നിയമിച്ചു.
അങ്ങനെ പഠനം തുടങ്ങി. അടുത്ത കടമ്പ സ്‌കൂളിന്റെ അംഗീകാരമായിരുന്നു.
ഇതിനും ഹജ്ജബ്ബതന്നെ ഒറ്റയാള്‍ പട്ടാളമായി ഇറങ്ങി. വിദ്യാഭ്യാസഓഫീസിലും മറ്റ് സര്‍ക്കാര്‍ഓഫീസുകളില­ും കയറിയിറങ്ങിയപ്പോഴാണ്­ ഈ ഭൂതത്താന്‍ കോട്ടയുടെ ഭയാനകത അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. ഒരു കടലാസിനായി പലദിവസം അലയണം. ഓറഞ്ചുകച്ചവടം പലപ്പോഴും മുടങ്ങി; വീട്ടിലെ പാചകംപോലും ഗതികെട്ട് ഭാര്യയും മക്കളും ബീഡിപ്പണിക്ക് പോകാന്‍തുടങ്ങി.

ഹജ്ജബ്ബയുടെ ദൃഢനിശ്ചയം എന്നിട്ടും തോറ്റില്ല. ആ സ്‌കൂളിന് അംഗീകാരം ലഭിച്ചു. എന്നാല്‍, അത് നിലനില്‍ക്കണമെങ്കില്­‍ സ്‌കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. പിന്നെ അതിനുവേണ്ടിയായി ഓട്ടം. ഓറഞ്ചുവില്പനക്കാരന്‍­ ഹജ്ജബ്ബയ്ക്ക് പിരാന്തായോ എന്ന് നാട്ടുകാരില്‍ പലരും രഹസ്യമായും പിന്നെപ്പിന്നെ പരസ്യമായും ചോദിക്കാന്‍ തുടങ്ങി. പല പണക്കാരുടെയും വാതിലുകളില്‍ ഹജ്ജബ്ബ മുട്ടി. കുറേ കടം വാങ്ങി. പണമിട്ടുവെക്കുന്ന ഹജ്ജബ്ബയുടെ തകരപ്പെട്ടി വീണ്ടും നിറയാന്‍ തുടങ്ങി. അങ്ങനെ 2001 ഓടെ 50,000 രൂപ കൊടുത്ത് 40 സെന്റ് സ്ഥലം സ്‌കൂളിനായി അദ്ദേഹം വാങ്ങി. അതോടെ ഇത് കളിയോ പിരാന്തോ അല്ല കാര്യമാണെന്ന് നാട്ടുകാര്‍ക്കും ലോകത്തിനും ബോധ്യമായി. മെലിഞ്ഞുണങ്ങിയ ഈ 54കാരന്റെ മനസ്സ് ഒരു ഫീനിക്‌സ് പക്ഷിയുടേതാണെന്ന് വിദ്യാസമ്പന്നര്‍ പറഞ്ഞു. ഹജ്ജബ്ബയെ കാണുന്ന കണ്ണുകളില്‍ ആരാധനയുടെയും ആദരവിന്റെയും മിന്നലാട്ടം നിറഞ്ഞു.

വൈകാതെ ഹജ്ജബ്ബയുടെ ഉദ്യമത്തിന് സഹായവുമായി പലരും എത്തിത്തുടങ്ങി. 'കന്നഡപ്രഭ' എന്ന പത്രമാണ് ഇതിന് തുടക്കം കുറിച്ചത്. അവരുടെ ഒരു ലക്ഷം രൂപയുടെ 'മാന്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം ആ വര്‍ഷം ഹജ്ജബ്ബയ്ക്ക് ലഭിച്ചു. ഇതിനിടയിലാണ് സി.എന്‍.എന്‍. ഐ.ബി.എന്‍. ചാനലിന്റെ 'ദ റിയല്‍ ഹീറോ' പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെക്കുറിച്ചറിയുന്നത്. 2007 ലെ 'ദ റിയല്‍ ഹീറോ' പുരസ്‌കാരം നല്‍കാന്‍ അവര്‍ക്ക് മറ്റൊരാളെ അന്വേഷിക്കേണ്ടിവന്നി­ല്ല. ബോളിവുഡിന്റെ സുന്ദരനായകന്‍ ആമിര്‍ഖാന്‍ അവതാരകനായ ഈ പരിപാടിയില്‍ നമ്മുടെ മോഹന്‍ലാല്‍ ഇംഗ്ലീഷില്‍ ഹജ്ജബ്ബയുടെ ജീവിതകഥ പറഞ്ഞു. ഒരിക്കല്‍പോലും നേരിട്ടുകാണുകയോ സിനിമയിലെങ്കിലും കാണുകയോ ചെയ്തിട്ടില്ലെങ്കിലു­ം മോഹന്‍ലാല്‍ ഇന്ന് ഹജ്ജബ്ബയുടെ പ്രിയതാരമാണ്.

ദ റിയല്‍ ഹീറോ അവാര്‍ഡിന്റെ തുക അഞ്ചുലക്ഷം രൂപയായിരുന്നു. ഈ തുകയും ഹജ്ജബ്ബ തന്റെ സ്‌കൂള്‍ ഫണ്ടിലേക്ക് നല്‍കി. അതേസമയം, ആ മഴക്കാലത്തും അദ്ദേഹത്തിന്റെ കൊച്ചുവീട്ചോര്‍ന്നൊല­ിക്കുകയായിരുന്നു. അവാര്‍ഡ് കഥയറിഞ്ഞ് അന്നത്തെ കര്‍ണാടക ഗവര്‍ണര്‍ രാമേശ്വര്‍ ഠാക്കൂര്‍ ഹജ്ജബ്ബയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. 2011ലെ കര്‍ണാടക സര്‍ക്കാറിന്റെ 'രാജ്യോത്സവ്' അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. ഇന്ന് കര്‍ണാടകത്തിലെ പ്രധാനപ്പെട്ട മംഗളൂരു, കുവെമ്പു, ദാവന്‍ഗെരെ സര്‍വകലാശാലകളില്‍ ബിരുദവിദ്യാര്‍ഥികള്‍­ക്ക് ഹജ്ജബ്ബയുടെ ജീവിതകഥ പഠിക്കാനുണ്ട്. 'നൂഡിവാണി' (മധുരാക്ഷരങ്ങള്‍) എന്നാണ് ഈ പാഠത്തിന്റെ പേര്. ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൈമുതലായാല്‍ ഈ ലോകത്ത് ആര്‍ക്കും എന്തുംനേടാമെന്ന തിരിച്ചറിവിന്റെ വലിയ പാഠമായി ഇന്ന് ഹജ്ജബ്ബ വിദ്യാര്‍ഥികള്‍ക്കുമ­ുമ്പില്‍ ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്­നു. വിദ്യാഭ്യാസരംഗം ഏറ്റവും മികച്ച ബിസിനസ്സായ ഇക്കാലത്ത് ഹജ്ജബ്ബ കച്ചവടക്കൂരിരുട്ടില്­‍ ഒരു നക്ഷത്രമാവുന്നു.
ഇന്ന് ഹജ്ജബ്ബയുടെ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് ഒന്നരയേക്കര്‍ സ്ഥലത്താണ്. രണ്ട് കെട്ടിടങ്ങളിലായി പത്ത് ക്ലാസുമുറികള്‍. സര്‍ക്കാര്‍ ഫണ്ടും കിട്ടി ത്തുടങ്ങിയിരിക്കുന്ന­ു. മികച്ച സൗകര്യങ്ങളായതോടെ ഇവിടത്തെ കുട്ടികള്‍ നല്ല വിജയശതമാനം നേടാന്‍ തുടങ്ങിയിട്ടുണ്ട്. ഓരോ ക്ലാസുമുറിക്ക് മുന്നിലും ഓരോ മഹാന്മാരുടെ വലിയ ഛായാചിത്രം കാണാം. അവരുടെതന്നെ പേരാണ് ക്ലാസ്മുറികള്‍ക്ക്. ഡോ. രാധാകൃഷ്ണന്‍, കല്പന ചൗള, വിവേകാനന്ദന്‍...അങ്ങ­നെ പോകുന്നു ക്ലാസ്സുകളുടെ പേരുകള്‍.

ഇതെല്ലാം നിരക്ഷരനായ ഒരു ഓറഞ്ചു കച്ചവടക്കാരന്റ­െ തലയില്‍നിന്നു വന്ന ആശയമാണെന്നറിയുമ്പോള്­‍ ഈ മനുഷ്യന് മുന്നില്‍ തലകുനിക്കുകയല്ലാതെ മറ്റെന്ത്? വിദ്യാഭ്യാസമെന്നത് ഓറഞ്ചുപോലെ വിറ്റഴിക്കാന്‍പറ്റുന­്ന ഒരിനമാണെന്ന് തെറ്റിദ്ധരിച്ച നമ്മള്‍ മലയാളികള്‍ക്കുമുന്നി­ല്‍ വെറും ഓറഞ്ചു കച്ചവടക്കാരനായ ഹജ്ജബ്ബ തലയുയര്‍ത്തിനില്‍ക്കുന്നു....


http://worldofaden.blogspot.in
+919497800543

Tuesday, January 3, 2017

റിയോ ഒളിമ്പിക്സ് ക്വിസ്‌ (Rio olympics quiz)

ചോദ്യങ്ങളും ഉത്തരങ്ങളും



1. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്?
🅰31-ാമത്
2. 2016 റിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം?
🅰വാൻഡർ ലെ ലിമ
3. റിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചതാര്?
🅰അഭിനവ് ബിന്ദ്ര
4. റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയതാര്?
🅰വിർജീനിയ ത്രാഷർ (അമേരിക്ക-10 മീറ്റർ എയർ റൈഫിൾ)
5. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി ഏത്?
🅰അമുൽ
6. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നതാര്?
🅰സാക്ഷിമാലിക് (58 kgഫ്രീസ്റ്റൈൽ ഗുസ്തിയിൽ)
7. റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ ചാമ്പ്യൻ ആര്?
🅰എലൈൻ തോംസൺ (ജമൈക്ക)
8. റിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്ത്?
🅰A new world
9. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര എന്താണ്?
🅰ഷുഗർലോഫ് എന്ന പർവതം
10. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം എന്താണ്?
🅰വിനിസ്യസ്
11. ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
🅰സാക്ഷി മാലിക്
12. സാക്ഷി മാലിക് ....... സംസ്ഥാനത്തി ൽ നിന്നുള്ള താരമാണ്?
🅰ഹരിയാണ
13. ഒളിമ്പിക് ബാഡ്മിന്റണിൽ പി.വി. സിന്ധു ആരോടാണ് ഫൈനലിൽ പരാജയപ്പെട്ടത്?
🅰കരോളിന മരിൻ (സ്പെയിൻ)
14. പുരുഷന്മാരുടെ 4 x100 മീറ്റർ റിലെയിൽ സ്വർണം നേടിയ ടീം?
🅰ജമൈക്ക
15. ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും ട്രിപ്പിൾ സ്വർണം നേടുന്ന ആദ്യ താരം എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കിയതാര്?
🅰ഉസൈൻ ബോൾട്ട്
16. പുരുഷന്മാരുടെ ഹോക്കിയിൽ സ്വർണം നേടിയ ടീം ഏത്?
🅰അർജന്റീന
17. ഒളിമ്പിക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരം?
🅰നെയ്മർ (ബ്രസീൽ)
18. റിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ടെന്നീസിൽ സ്വർണം നേടിയ താരം?
🅰ആൻഡി മുറെ (ബ്രിട്ടൻ)
19. ഒളിമ്പിക് ജിംനാസ്റ്റിക്സ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ ജിംനാസ്റ്റ്?
🅰ദീപ കർമാകർ
20. 2020 ഒളിമ്പിക്സ് വേദിയാവുന്ന നഗരം?
🅰ടോക്കിയോ
21. വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ താരം?
🅰ഷോൺ മില്ലർ (ബഹാമസ്)
22. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി 3-ാം ഒളിമ്പിക്സിലും സ്വർണം കരസ്ഥമാക്കിയ താരം?
🅰ഉസൈൻ ബോൾട്ട്
23. റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര്?
🅰മൈക്കൾ ടെമർ (ബ്രസീൽ പ്രസിഡന്റ്)
24. ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങ് ഡിസൈൻ ചെയ്തത് ആര്?
🅰ഫെർണാണ്ടോ മെയ്റില്ലസ്
25. റിയോ ഒളിമ്പിക്സിൽ കേരളത്തിൽനിന്ന് എത്ര താരങ്ങൾ പങ്കെടുത്തു?
🅰11
26. ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു?
🅰പി.ആർ.ശ്രീജേഷ്
27. മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?
🅰അമേരിക്ക
28. ഇന്ത്യ മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
🅰67
29. റിയോ ഒളിമ്പിക്സിൽ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ ആര്?
🅰മോണിക പ്യൂഗ് (പ്യൂർട്ടൊറീക്കൊ)
30. ഇന്ത്യയുടെ മെഡലുകൾ എത്ര?
🅰2
31. മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള രാജ്യമേത്?
🅰ബ്രിട്ടൻ
32. ആതിഥേയരായ ബ്രസീൽ ഒളിമ്പിക് മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
🅰14
33. റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ മുന്നിലുള്ള ഏഷ്യൻ രാജ്യം?
🅰ചൈന (3-ാം സ്ഥാനം)
34. റിയോ ഒളിമ്പിക്സിൽ ഫുട്ബോൾ പുരുഷവിഭാഗം ചാമ്പ്യൻ ആര്?
🅰ബ്രസീൽ
35. ഒളിമ്പിക്സിൽ പുരുഷ വിഭാഗം മാരത്തണിൽ 25-ാം സ്ഥാനത്തായി ഫിനിഷ്ചെയ്ത മലയാളി താരം?
🅰തോന്നയ്ക്കൽ ഗോപി
36. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആര്?
🅰തോമസ് ബാക്ക്
37. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമെവിടെ?
🅰ലൊസൈൻ (സ്വിറ്റ്സർലണ്ട്)
38. റിയോ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര്?
🅰സാക്ഷി മാലിക്
39. 2016 റിയോ ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത രാജ്യങ്ങൾ?
🅰കൊസൊവൊ, ദക്ഷിണ സുഡാൻ
40. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം?
🅰മാരക്കാന സ്റ്റേഡിയം
41. ഉത്തേജക ഔഷധ ടെസ്റ്റിൽ പരാജയപ്പെട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഇന്ത്യൻ ഗുസ്തിതാരം?
🅰നർസിങ് യാദവ്
42. 12 വർഷങ്ങൾക്കുശേഷം ബ്രിട്ടനുവേണ്ടി ആദ്യ ഒളിമ്പിക് ഗോൾഫ് കിരീടം നേടിയ താരം?
🅰ജസ്റ്റിൻ റോസ്
43. പുരുഷന്മാരുടെ 4x200 മീറ്റർ റിലേയിലൂടെ തന്റെ 21-ാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്കൻ നീന്തൽ താരം?
🅰മൈക്കൽ ഫെൽപ്സ്
44. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യൻ വനിത ആര്?
🅰നീത അംബാനി
45. ഒളിമ്പിക്സിനു വേദിയാവുന്ന ആദ്യ തെക്കെ അമേരിക്കൻ രാജ്യം?
🅰ബ്രസീൽ
46. പി.വി.സിന്ധുവിന്റെ കോച്ച് ആരാണ്?
🅰പുല്ലേല ഗോപിചന്ദ്
47. പി.വി.സിന്ധുവിന്റെ സംസ്ഥാനമേത്?
47. പി.വി.സിന്ധുവിന്റെ സംസ്ഥാനമേത്?
🅰തെലങ്കാന (ജന്മസ്ഥലം- ഹൈദരാബാദ്)
48. ബാഡ്മിന്റണിൽ പുരുഷവിഭാഗം സിംഗിൾസ് മത്സരത്തിലെ ചാമ്പ്യൻ ആര്?
🅰ചെൻലോഗ് (ചൈന)
49. മെഡൽ നിലയിൽ ഒന്നാമതെത്തിയ അമേരിക്ക എത്ര സ്വർണമെഡലുകൾ നേടി?
🅰46 (ആകെ 121 മെഡൽ)
50. റിയോ ഒളിമ്പിക്സിൽനിന്നും ഏത് രാജ്യത്തിന്റെ 111 കായികതാരങ്ങളെയാണ് ഉത്തേജക ഔഷധ ഉപയോഗ പരാതിയെത്തുടർന്ന് 
ഒഴിവാക്കിയത്?
🅰റഷ്യ


http://worldofaden.blogspot.in
+91 94 97 800543

Monday, January 2, 2017

നിങ്ങൾ ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണോ?? ??(are you using earphones?, then.... -Malayalam)

  എങ്കിൽ തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം


പാട്ടു കേള്ക്കാനും ഫോണിൽ  സംസാരിക്കാനും മിക്കവാറും എല്ലാവരും തന്നെ ഇയർഫോണാണ്  ഉപയോഗിക്കാറുണ്ട്. ഫോണ് ചെയ്യുമ്പോഴുള്ള റേഡിയേഷന്ൻ  പ്രശ്നങ്ങൾ  പരമാവധി കുറയ്ക്കാൻ  ഇക്കാലത്ത് ഇയര്ഫോണ് ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടുന്നു. എന്നാല് യാത്രകള്ക്കും മറ്റും ഇറങ്ങുമ്പോൾ ഇയര്ഫോണ് എടുക്കാൻ  മറക്കുന്നവരുമുണ്ട്. മിക്ക ഇയര്ഫോണുകളും മാറി മാറി ഉപയോഗിക്കാന് കഴിയുന്നവയായതിനാൽ  ചിലരെങ്കിലും മറ്റുള്ളവരുടെ ഇയര്ഫോണ് തല്ക്കാലത്തേക്ക് ഉപയോഗിക്കാറുണ്ട്.
സുഹൃത്തുക്കള്ക്കിടയിലും ഹോസ്റ്റലുകളിലും മറ്റും ഇത് നിത്യസംഭവമായിരിക്കാം. എന്നാൽ  ഇങ്ങനെ ഇയര്ഫോണ് മാറി ഉപയോഗിക്കുന്നവർ  ശ്രദ്ധിച്ചോളൂ. നിങ്ങളുടെ ചെവിയുടെ ആരോഗ്യം അപകടത്തിലാണ്.
ഓരോരുത്തരുടേയും ചെവിയിലെ മാലിന്യങ്ങളിൽ  മാരകമായ ബാക്ടീരിയകൾ  അടങ്ങിയിട്ടുണ്ട്. ഇയര്ഫോണ് കൈമാറി ഉപയോഗിക്കുന്നതിലൂടെ ബഡ് വഴി ഇവ ഒരാളിൽ  നിന്ന് മറ്റൊരാളിലേക്ക് പകരുകയും ചെയ്യുന്നു. ഇത് പുതിയ ബാക്ടീരിയകൾ  രൂപപ്പെടുന്നതിനും കാരണമാകുമെന്ന് വിദഗ്ധര് അഭിപ്രായപ്പെടുന്നു.

സ്യൂഡോണോമസ്, സ്റ്റഫിലോകോക്കസ് എന്നീ ബാക്ടീരിയകളാണ് ചെവിയിലെ മാലിന്യത്തിൽ  അടങ്ങിയിരിക്കുന്നത്.

എല്ലാവരുടെയും ചെവിയിലെ മെഴുകിൽ  ഈ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. എന്നാൽ , അവര്ക്ക് ഇത് ആ സമയങ്ങളില് ദോഷമുണ്ടാക്കില്ല. പക്ഷേ, പുതിയ ബാക്ടീരിയകള് ശരീരത്തിലേക്ക് പ്രവേശിക്കുകയോ മറ്റോ ചെയ്യുമ്പോൾ  ഇതിന്റെ എണ്ണം കൂടുകയും അത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുകയും ചെയ്യുന്നു.
തുടര്ന്ന് ഇത് ചെവിയിലെ അണുബാധയ്ക്ക് വഴിവെയ്ക്കുകയും ചെവിയിലെ ചെറിയ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുതയും ചെയ്യുന്നു. തന്മൂലം ഭാവിയില് കേള്വിക്കുറവിന് വരെ ഇവ കാരണമായേക്കാം. ഇത്തരം ബാക്ടീരിയകള് ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത് ചര്മ്മത്തിലെ അണുബാധയ്ക്കും വഴിവെയ്ക്കും. അതുകൊണ്ടു തന്നെ ഇനി മുതൽ മറ്റൊരാളുടെ ഇയര്ഫോണ് ഉപയോഗിക്കുമ്പോൾ ഓര്ക്കുക നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്.......!
 .

http://worldofaden.blogspot.in
+919497800543

Sunday, January 1, 2017

ചരിത്ര ക്വിസ്-1 (History Quiz-1)

ചരിത്ര ക്വിസ്-1 (History Quiz-1)








1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം

2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം

3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍

4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍

5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍

6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674

7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍

8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?
ജയിംസ് I

9. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു

10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍

11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി

12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍

13. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍

14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്

15. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു

16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം

17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി

18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍

19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ?
കുലീകുത്തബ്ഷാ

20. ശകാരി എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യന്‍

21. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്

22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784

23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ?
സാരാനാഥ്

24. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ

25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24

26. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ II

27. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതിയെ

28. അക്ബറുടെ തലസ്ഥാനം ?
ഫത്തേപ്പൂര്‍ സിക്രി29. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗാര്‍

30. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?
അമീര്‍ ഖുസ്രു

31. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ?
1744

32. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി

33. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍

34. അവസാന ഖില്‍ജി വംശ രാജാവ് ആര് ?
മുബാറക്ക് ഷാ

35. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ?
മാസിഡോണിയ

36. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ?
മുഹമ്മദ് ഗസ്നി

37. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
വല്ലാഭി

38. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ?
പുഷ്യഭൂതി

39. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ?
മിഹിരകുലന്‍

40. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?
ചന്ദ്രഗുപ്തന്‍ II

41. ശകവര്‍ഷം ആരംഭിച്ചത് ആര്?
കനിഷ്കന്‍, AD 78

42. ചേരന്മാരുടെ രാജകീയ മുദ്ര ?
വില്ല്

43. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ?
ലുംബിനി, BC 563

44. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍

45. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ

46. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്

47. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ബബിലോണിയ

48. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ?
തുളസീദാസ്

49. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ലോത്തല്‍

50. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബര്‍

51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757

52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി

53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍

54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍

55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്

56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 119257. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ

58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍

59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍

60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി

61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932

62. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി

63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483

64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565

65. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍

66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്

67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13

68. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍

69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
16

70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
1526

71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള

72. ലോധി വംശം സ്ഥാപിച്ചതാര് ?
ബഹലൂല്‍ ലോധി

73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
സിന്ധു

74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
അലാവുദ്ദീന്‍ ഖില്‍ജി

75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
കനിഷ്കന്‍

76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
മുഹമ്മദ് ബിന്‍ കാസിം

77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മഹാകാശ്യപന്‍

78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
606 – 647

79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീന്‍ ഖില്‍ജി

80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
സമുദ്ര ഗുപ്തന്‍

81. രണ്ടാം അശോകന്‍ ?
കനിഷ്കന്‍

82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ?
കരിമീന്‍

83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ?
രാജഗൃഹം, BC 483

84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ?
കൃഷ്ണദേവരായര്‍

85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?
ആന്ധ്രജന്മാര്‍

86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
ദൗലത്താബാദ്

87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ?
ഹരിതകുംഭ ശിലാലേഖ

88. അക്ബര്‍ നാമ രചിച്ചതാര് ?
അബുള്‍ ഫൈസല്‍

89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ?
ബിംബിസാരന്‍

90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ?
ആദില്‍ഷാ സൂരി

91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ?
ചെന്നൈ

92. അവസാന സയ്യിദ് രാജാവ് ആര് ?
അലാവുദ്ദീന്‍ ആലം ഷാ

93. ഹാരപ്പ കണ്ടെത്തിയത് ?
ദയാറാം സാഹ്നി

94. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്

95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍

96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍

97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍

98. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി

99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍

100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു

101. കുശാന വംശം സ്ഥാപിച്ചത് ?
കാഡ് ഫീസസ് -1

102. പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
മധുര

103. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ?
സബാകാമി

104. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?
വിജയനഗരം

105. കണ്വ വംശം സ്ഥാപിച്ചത് ?
വാസുദേവകണ്വന്‍

106. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

107. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ?
ബിന്ദുസാരന്‍

108. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ?
മാന്‍സബ്ദാരി

109. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു

110. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ

111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു

112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍

113. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍114. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി

115. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം

116. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍

117. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍

118. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II

119. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ

120. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്

121. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം

122. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?
നരസിംഹവര്‍മ്മന്‍

123. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം

124. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം

125. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി

126. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍

127. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്

128. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി

129. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക

130. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍

131. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292

132. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398

133. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്

134. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ?
റസിയ സുല്‍ത്താന

135. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ?
പ്രാകൃത്

136. കഥാസരിത് സാഗരം രചിച്ചതാര് ?
സോമദേവന്‍

137. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ?
അമീര്‍ഖുസ്രു

138. ചാലൂക്യന്മാരുടെ തലസ്ഥാനം ?
വാതാപി

139. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ?
1509-1529

140. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ?
ഹരിസേനന്‍

141. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326

142. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി

143. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്രം

144. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ?
1761

145. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി

146. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍

147. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍

148. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576

149. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
പശുപതി മഹാദേവന്‍, മാതൃദേവത

150. ഷേര്‍ഷയുടെ ഭരണകാലം ?
1540 – 1545

151. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?
മാന്‍ഘട്ട്

152. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്

153. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ154. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍

155. മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍

156. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി

157. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍

158. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍

159. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍

160. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320

161. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261

162. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ

163. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിര‍ഞ്ജനം

164. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു

165. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍

166. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍

167. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി

168. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി

169. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ

170. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539

171. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍

172. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്

173. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍

174. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്

175. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം

176. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II

177. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍

178. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍

179. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര

180. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694

181. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു

182. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍

183. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍

184. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്‍

185. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്‍

186. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്‍ജ്ജുന്‍ സിംഗ്

187. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ?
1922

188. അക്ബറുടെ ഭരണകാലം ?
1556 – 1605

189. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്‍

190. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാന്‍

191. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്‍

192. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ?
ഫിറോസ് ഷാ തുഗ്ലക്ക്

193. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ?
പഞ്ചാബ്

194. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്

195. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540

196. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍

197. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍

198. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍

199. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്u

200. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന
 ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍ I


http://worldofaden.blogspot.in
+91 94 97 800543

ഗാന്ധി ക്വിസ് (Malayalam Gandhi Quiz)

==============================
= -----🔹 🔸 *ഗാന്ധിജി*�  🔸🔹-----=
=============================

1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്
3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി
4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
സുബാഷ് ചന്ദ്രബോസ്
7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
രവീന്ദ്ര നാഥ ടാഗോര്‍
8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരന്‍ സമരം (ബീഹാര്‍)
10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത
12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ
14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍
15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
ഗുജറാത്തി
16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ബര്‍ദോളി
18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരിചൌരാ സംഭവം
23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാര്‍ദ്ധയില്‍
24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)
25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഹിന്ദ് സ്വരാജ്
26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍
27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ
28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര
29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
നവ്ഖാലി
30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ
31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്‍
32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
സി.രാജഗോപാലാചാരി
35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
നവ ജീവന്‍ ട്രസ്റ്റ്
36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ഗുരുനാഥന്‍
37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി
38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിന്‍ സ്ലേഡ് (Madlin Slad)
40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്

41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു
42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു
45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ് ലി
46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്
47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍
49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍
51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിക്കുന്നത്.

http://worldofaden.blogspot.in
+919497800543   ഗാന്ധി ക്വിസ് (Malayalam Gandhi Quiz)

ഇന്ത്യയിലെന്തുകൊണ്ട് റോഡിന്റെ ഇടതുചേർന്ന് മാത്രം വണ്ടിയോടിക്കുന്നു ( history of right hand drive .in malayalam)

 നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ






ഇന്ത്യയിലെന്തുകൊണ്ട് റോഡിന്റെ ഇടതുചേർന്ന് മാത്രം വണ്ടിയോടിക്കുന്നു എന്ന്നിങ്ങൾക്കറിയോ ആ ചരിത്ര ബന്ധം?


എന്തുകൊണ്ട് ചില രാജ്യങ്ങളിൽ റോഡിന് ഇടതുചേർന്നും മറ്റു രാജ്യങ്ങളിൽ വലതുചേർന്നും വാഹനമോടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനു ചരിത്രവുമായി ചില ബന്ധമുണ്ട്.
നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇന്ത്യയിൽ ലെഫ്റ്റ് ഹാന്റ് റോഡ് ഡ്രൈവ് സിസ്റ്റം നിലനിന്നുപോകുന്നതെന്ന്? രാജ്യത്തെ നിയമം അത്തരത്തിലായതു കൊണ്ട് അതു പിൻതുടരുന്നു എന്നുമാത്രമായിരിക്കും നിങ്ങൾ കരുതിയിട്ടുണ്ടാവുക. എന്നാലിതിന് ചരിത്രവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞോളൂ. അതറിയണമെങ്കിൽ കുറച്ചുക്കാലം പിന്നിലേക്ക് സഞ്ചരിക്കേണ്ടതായിട്ടുണ്ട്.
ലോകത്ത് അറുപത്തിയഞ്ച് ശതമാനം ഭാഗങ്ങളിലും റൈറ്റ് സൈഡ് ഡ്രൈവാണുള്ളത് അതായത് റോഡിന്റെ വലതുവശം ചേർന്നുള്ള ഡ്രൈവ്. എന്നാൽ ബ്രിട്ടീഷ കോളോണിയലിന് കീഴിലുണ്ടായിരുന്ന ഇന്ത്യ അടങ്ങുന്ന മുപ്പത്തിയഞ്ച് ശതമാനം രാജ്യങ്ങളിൽ ലെഫ്റ്റ് ഹാന്റ് റോഡ് സിസ്റ്റം പാലിച്ചുപോരുന്നു. അതിന്റെ യഥാർത്ഥ കാരണങ്ങളറിയാൻ തുടർന്നു വായിക്കു.
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ റോഡ് മാർഗമുള്ള ഗതാഗതം ആരംഭിച്ചിരുന്നുവെങ്കിലും മദ്ധ്യ കാലഘട്ടത്തിലായിരുന്നു അത് വിപുലമാകുന്നത്. കച്ചവടം, ഗതാഗതം, യുദ്ധം എന്നിവയ്ക്ക് പ്രാധാന്യമേറിയതോടെ റോഡുകൾ ഒഴിച്ചുകൂടാനാകാതെ വന്നപ്പോൾ റോഡ് സിസ്റ്റം കൂടുതൽ വിപുലീകൃതമായി.
യുദ്ധവേളകളിൽ ബ്രിട്ടീഷുക്കാർ കുതിരപടയോട്ടത്തിന് റോഡിന്റെ ഇടതുവശമായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇടതുകൈ കൊണ്ട് കുതിരയെ നിയന്ത്രിക്കാനും വലുതുകൈയുപയോഗിച്ച് യുദ്ധം ചെയ്യാനും ഏറ്റവും അനുയോജ്യമായിട്ടുള്ള രീതിയായിരുന്നുവിത്.
വാളുകൾ പൊതുവെ സൂക്ഷിക്കുന്നതും ഇടത് ഭാഗത്താണ്. വാൾ ഉറയിൽ നിന്നും ഊരി വലതുകൈവീശിയായിരുന്നു ശത്രുക്കളുമായി യുദ്ധം ചെയ്തിരുന്നത്. ഈ സൗകര്യം കണക്കിലെടുത്ത് റോഡിന് ഇടതുവശം ചേർന്നായിരുന്നു യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നത്.
കൂടാതെ കുതിരയിൽ കേറാനും ഇറങ്ങാനും ഇടതുവശം എളുപ്പമായിരുന്നു എന്നുള്ളതും മറ്റൊരു കാരണമാണ്. പിന്നീട് വാഹന ഗതാഗതം പുരോഗമിച്ചപ്പോൾ ഈ വ്യവസ്ഥ വാഹനങ്ങളിലും ഉൾക്കൊള്ളിക്കുകയായിരുന്നു.
റോഡിന് ഇടതുഭാഗം ചേർന്ന് വാഹനമോടിക്കുക എന്ന വ്യവസ്ഥ ബ്രിട്ടനിൽ നിലവിൽ വന്നു. അങ്ങനെ ബ്രിട്ടീഷ് കോളോണിയൽ കീഴിലുള്ള ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഈ വ്യവസ്ഥ പാലിക്കേണ്ടതായി വന്നു.
അക്കാലങ്ങളിൽ അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ കച്ചവടം, കൃഷി എന്നിവയുടെ ആവശ്യകത വർധിച്ചു വന്നപ്പോൾ ഗതാഗതം വലിയൊരു പ്രശ്നമായി തുടങ്ങി. വിളകളും കച്ചവടത്തിനാവശ്യമായിട്ടുള്ള ചരക്കുകളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ റോഡുകൾ വിപുലീകരിച്ചു.
അക്കാലത്താകട്ടെ കുതിര വണ്ടികളായിരുന്നു ചരക്കുനീക്കങ്ങൾക്ക് വൻതോതിൽ ഉപയോഗിച്ചിരുന്നത്. വിളകളും ചരക്കുകളും വർധിച്ചപ്പോൾ ഒരു കുതിരവച്ചുള്ള ഗതാഗതം അനുയോജ്യമാകാതെയായി. പകരം ഒന്നിലധികം കുതിരകളെ ഒന്നിനു പുറകെ മറ്റൊന്നായി അണിനിരത്തികൊണ്ട് പിന്നിലുള്ള ചരക്ക് വണ്ടി വലിക്കാനായി ഉപയോഗിച്ചു.
പിന്നിലുള്ള വണ്ടിയിൽ സീറ്റൊന്നുമില്ലാത്തതിനാൽ കുതിരപ്പുറത്തിരുന്നുകൊണ്ടുതന്നെയായിരുന്നു വണ്ടിയേയും കുതിരകളേയും നിയന്ത്രിച്ചിരുന്നത്. വലുപ്പമേറിയ ചരക്ക് വണ്ടി വലിക്കാനായി ആറു കുതിരകളേയായിരുന്നു ഉപയോഗിച്ചിരുന്നത്.
രണ്ട് വരിയായി ഒന്നിനുപുറകെ മറ്റൊന്ന് എന്ന തരത്തിലായിരുന്നു കുതിരകളുടെ സ്ഥാനം. അതിൽ ഏറ്റവും ഒടുവിലുള്ള ഇടതുഭാഗത്തുള്ള കുതിരയുടെ മുകളിലിരുന്നായിരുന്നു വണ്ടിയേയും കുതിരകളേയും നിയന്ത്രിച്ചിരുന്നത്.
ഒടുവിലത്തെ ഇടതുവശത്തുള്ള കുതിരപ്പുറത്തിരുന്നാൽ വലതുകൈയുപയോഗിച്ച് കുതിരകളെ നിയന്ത്രിക്കുക എന്നത് എളുപ്പമായിരുന്നു എന്നതിനാലാണ് ഇത്തരത്തിലുള്ള ഒരു രീതി വ്യാപകമായി ഉപയോഗിച്ചത്.
അതുമാത്രമല്ല റോഡിന്റെ വലതുവശം ചേർന്ന് സഞ്ചരിക്കുന്നതിനാൽ എതിർവശത്ത് നിന്നു വരുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും അതിനനുസരിച്ച് കുതിര വണ്ടി നിയന്ത്രിക്കാനും അവർക്ക് എളുപ്പമായിരുന്നു.
ആയിരത്തി എണ്ണൂറാം നൂറ്റാണ്ടായിപ്പോഴേക്കും ലോകത്തോട്ടാകെ റോഡ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ബ്രീട്ടീഷ് രാജ്യങ്ങളിൽ റോഡിന്റെ ഇടതുവശം ചേർന്നുള്ള ഗതാഗതം നിലനിന്നിരുന്നതിനാൽ പിന്നീടങ്ങോട്ട് ആ നിയമം തന്നെ അവർ പിൻതുടരാൻ തീരുമാനിച്ചു.
ഇന്ത്യയും അക്കാലത്ത് ബ്രിട്ടീഷ് കോളോണിയലിന്റെ ഭാഗമായതിനാൽ അതെ നിയമം ഇന്ത്യയ്ക്കും ബാധകമായി തീർന്നു. ഇന്നും ആ വ്യവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടരുന്നു.
അമേരിക്ക, യൂറോപ്പ്യൻ രാജ്യങ്ങളിൽ റോഡിന്റെ വലത് വശം ചേർന്നുള്ള ഗതാഗതം നിലനിന്നിരുന്നതിനാൽ അതെ നിയമം തന്നെ പിന്നീടുമവർ പാലിച്ചുപോന്നു. മാത്രമല്ല ബ്രിട്ടീഷ് നിയമം തങ്ങളും പാലിക്കേണ്ടതില്ലല്ലോ എന്നതിനാൽ അതിൽ നിന്നു വിപരീതമായി റൈറ്റ് ഹാന്റ് റോഡ് ഡ്രൈവിംഗ് എന്ന സമ്പ്രദായം ഇവിടെ പ്രാബല്യത്തിൽ വന്നു. ഇന്ന് ബ്രിട്ടൻ ഉൾപ്പടെ ചില യൂറോപ്പ്യൻ രാജ്യങ്ങളിലാണ് ലെഫ്റ്റ് ഹാന്റ് സിസ്റ്റമുള്ളത്. യൂറോപ്പ് പൊതുവെ റോഡിന്റെ വലതുവശമാണ് ഉപയോഗിക്കുകയെങ്കിലും അയർലാന്റ്, മാൾട്ട, സൈപ്രസ് എന്നീ രാജ്യങ്ങളും തെക്കെ അമേരിക്കയിലെ ഗയാനയിലുമാണ് ലെഫ്റ്റ് ഹാന്റ് സിസ്റ്റമുള്ളത്.
മുൻപ് ഈ രാജ്യങ്ങൾ ബ്രിട്ടീഷ് കോളോണിയലിന് കീഴിലായതിനാലാണ് ഈ വ്യവസ്ഥ അതേപടി ഇവിടങ്ങളിലും പിൻതുടരുന്നത്.
1960 ബ്രിട്ടീഷുക്കാർ റൈറ്റ് ഹാന്റ് സിസ്റ്റത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നുവെങ്കിലും ചില ഭാരിച്ച ചിലവും മറ്റ് സാങ്കേതികത കാരണങ്ങളാലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഇങ്ങനെയാണ് ഇന്നു കാണുന്ന റോഡ് നിയമങ്ങളും അതനുസരിച്ചുള്ള ഡ്രൈവിംഗ് ശൈലിയും നിലവിൽ വന്നതും ചരിത്രമായിട്ടുള്ള ബന്ധവും എന്തായിരുന്നുവെന്ന് മനസിലായി കാണുമല്ലോ...


http://worldofaden.blogspot.in
+919497800543