• ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് വിധേയനായ ഹൈക്കോടതി സിറ്റിങ് ജഡ്‌ജി - ജസ്റ്റിസ് സി.എസ് കർണൻ (കല്‍ക്കട്ട ഹൈക്കോടതി)
• 2019-ഓടെ ഇന്ത്യയിലെ ആറു കോടി ഗ്രാമീണ കുടുംബങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സാക്ഷരതാ പദ്ധതി - പ്രധാനമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (PMGDISHA)
• ആണവ ഭീകരതാവിരുദ്ധ പോരാട്ടത്തിനായുള്ള ആഗോള മുന്നേറ്റത്തിന്‍െറ (ജി.ഐ.സി.എന്‍.ടി) ഭാഗമായ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത അന്താരാഷ്ട്ര ആണവ സുരക്ഷാ ഉച്ചകോടിക്ക് വേദിയായ നഗരം - ന്യൂഡൽഹി
• ഡൽഹിയിൽ രാഷ്‌ട്രപതി ഭവനോട് ചേർന്നുള്ള ഡൽഹൗസി റോഡിന്റെ പുതിയ പേര് - ദാരാ ഷിക്കോഹ് റോഡ് (മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂത്തപുത്രനാണ് ദാരാ ഷിക്കോഹ്)
• സൊമാലിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - മുഹമ്മദ് അബ്ദുല്ലാഹി ഫർമാജോ
• 2017-ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‍ബോളിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് - ക്രിസ്റ്റ്യൻ ബസഗോഗ് (കാമറൂൺ)
• അടുത്തിടെ ഇസ്രയേലിന്റെ 'ജൂത നൊബേൽ' എന്നറിയപ്പെടുന്ന 2017-ലെ ജെനസിസ് പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ - അനീഷ് കപൂർ
• ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ നാല് പരമ്പരകളിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ താരം - വിരാട് കൊഹ്‌ലി (വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകൾക്കെതിരെയാണ് കോഹ്‌ലി ഇരട്ട സെഞ്ച്വറി തികച്ചത്. തുടർച്ചയായ മൂന്ന് പരമ്പരകളിൽ ഡബിൾ സെഞ്ച്വറി നേടിയ ഡോൺ ബ്രാഡ്‌മാൻ, രാഹുൽ ദ്രാവിഡ് എന്നിവരുടെ റെക്കോർഡാണ് മറികടന്നത്)
• 2017 -ലെ ദേശീയ വനിതാ പാർലമെന്റിന് വേദിയാകുന്ന ദക്ഷിണേന്ത്യൻ നഗരം - അമരാവതി (ആന്ധ്രാപ്രദേശ്)
• ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി രാജസിംഹാസനത്തില്‍ 65 വർഷം പൂർത്തിയാക്കിയ ആദ്യ ഭരണാധികാരി - ക്വീൻ എലിസബത്ത് II
• സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സേനാംഗങ്ങൾക്ക് അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള പരിശീലനം നൽകി കേരള പോലീസ് രൂപീകരിക്കുന്ന എത്തിക്കൽ ഹാക്കർമാരുടെ യൂണിറ്റ് - കാക്കി ഹാറ്റ്‌സ്
• ട്വന്റി 20 ക്രിക്കറ്റിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം - മോഹിത് അഹ്‌ലാവത്ത് (ഡൽഹിയിൽ നടന്ന ഫ്രണ്ട്‌സ് പ്രീമിയർ ലീഗിൽ ഫ്രണ്ട്‌സ് ഇലവനെതിരെ മാവി ഇലവനുവേണ്ടിയാണ് ഡൽഹി താരമായ മോഹിത് 72 പന്തുകളിൽ പുറത്താകാതെ 300 റൺസ് നേടിയത്.ശ്രീലങ്കയുടെ ധനുക പതിറാണയുടെ 277 റൺസിന്റെ റെക്കോർഡാണ് മറികടന്നത്)
• ഉത്തേജകമരുന്ന് ഉപയോഗത്തെത്തുടർന്ന് ഓഗസ്റ്റിൽ ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യം - റഷ്യ
• ഇന്ത്യയിലെ ആദ്യ സോഷ്യൽ ഇന്നവേഷൻ സെന്റർ ആരംഭിച്ച നഗരം - നിസാമാബാദ് (തെലങ്കാന)
• കൊല്ലം പറവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ - ജസ്റ്റിസ് പി.എസ് ഗോപിനാഥൻ കമ്മീഷൻ (രാജിവെച്ച കമ്മീഷൻ - ജസ്റ്റിസ് എൻ.കൃഷ്ണൻ നായർ കമ്മീഷൻ)
• അടുത്തിടെ അന്തരിച്ച ഇന്ത്യൻ വന്യജീവി ഫോട്ടോഗ്രഫിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി - ടി.എൻ.എ പെരുമാൾ
• അടുത്തിടെ കേരളവുമായി വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ആയുർവേദം, സാംസ്കാരികം, ഐ.ടി തുടങ്ങിയ മേഖലകളിൽ സഹകരിക്കാൻ ധാരണയായ ഗൾഫ് രാജ്യം - ബഹ്‌റൈൻ
• ബഹ്‌റൈൻ കിരീടാവകാശിയുടെ അതിഥിയായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി - പിണറായി വിജയൻ
• ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും മൂല്യമുള്ള 500 ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാമതെത്തിയ ടെക് കമ്പനി - ഗൂഗിൾ (രണ്ടാം സ്ഥാനം - ആപ്പിൾ)
• ബാങ്കുകളിലെ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ വിവിധ രംഗങ്ങളിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാൻ റിസർവ് ബാങ്കിനോട് ശുപാർശ ചെയ്ത സമിതിയുടെ അധ്യക്ഷ - മീന ഹേമചന്ദ്ര
• എയർലൈൻ കമ്പനിയായ എയർ ഏഷ്യയുടെ ഇന്ത്യയിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനാകുന്നത് - ദീപക് മഹേന്ദ്ര
• അടുത്തിടെ 36 രാജ്യങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകളുടെ പങ്കാളിത്തത്തോടെ പാക്കിസ്ഥാൻ അറബിക്കടലിൽ ആരംഭിച്ച നാവികാഭ്യാസം - അമൻ - 17 (Aman-17)
• അടുത്തിടെ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പിന്മാറിയ വ്യക്തി - അലസ്റ്റയർ കുക്ക് (ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ (59) ഇംഗ്ലണ്ടിനെ നയിച്ച ക്യാപ്റ്റനാണ് അലസ്റ്റയർ കുക്ക്)
• അടുത്തിടെ പാക്കിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പിന്മാറിയ താരം - അസ്ഹർ അലി (പുതിയ ക്യാപ്റ്റൻ - സർഫ്രാസ് അഹമ്മദ്)
• 81 ാമത് ദേശീയ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാക്കൾ - സൗരഭ് വർമ (പുരുഷ സിംഗിൾസ് ), ഋതുപർണ ദാസ് (വനിതാ സിംഗിൾസ്)
• രാജ്യത്ത് പുതുതായി ആരംഭിക്കാൻ തീരുമാനിച്ച 56 പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ഹെഡ് പോസ്റ്റ് ഓഫീസുകൾ - പത്തനംതിട്ട, കാസർഗോഡ്
• അടുത്തിടെ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് തിരക്കഥാകൃത്ത് - അലൻ സിംപ്‌സൺ
• അടുത്തിടെ കേന്ദ്ര ഗവൺമെന്റ് റെയിൽവേ സംവിധാനം ആരംഭിക്കാൻ തീരുമാനിച്ച കേന്ദ്രഭരണ പ്രദേശം - ആൻഡമാൻ നിക്കോബാർ (പോർട്ട് ബ്ലയറിനെയും ദിഗ്ലിപ്പൂരിനെയും തമ്മിൽ ബന്ധിപ്പിച്ച് 240 കിലോമീറ്റർ ദൈർഘ്യത്തിലാണ് റെയിൽ പാത നിർമിക്കുന്നത്)
• പൂനെയിൽ നടന്ന 2017 -ലെ ദേശീയ സബ് ജൂനിയർ സ്‌കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ - മഹാരാഷ്ട്ര
• അടുത്തിടെ ഇന്ത്യ ടുഡേ ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്‌കാരത്തിന് അർഹനായ കൊച്ചി ബിനാലെ ക്യൂറേറ്റർ- സുദർശൻ ഷെട്ടി
• പ്രമുഖ സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ ആത്മകഥ - 'Foot Soldier of The Constitution : A Memoir’
• ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു സീസണിൽ 15 ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ താരം എന്ന നേട്ടത്തിനർഹനായത് - സ്ലാട്ടൻ ഇബ്രാഹിമോവിച്ച് (മാഞ്ചസ്റ്റർ യുണൈറ്റഡ്)
• അടുത്തിടെ സാനിയ മിർസ മൂന്നു മുതൽ എട്ടു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ആരംഭിച്ച ടെന്നീസ് അക്കാദമി - എസ്.എം.ടി.എ ഗ്രാസ്‌റൂട്ട് ലെവൽ അക്കാദമി
• ടാറ്റാ സ്റ്റീൽ ലിമിറ്റഡിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത് - എൻ.ചന്ദ്രശേഖരൻ
• ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം - 130 (ഒന്നാം സ്ഥാനം - അർജന്റീന)
• 1997-ലെ ഡൽഹി ഉപഹാർ തിയറ്റർ ദുരന്തവുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി ശിക്ഷിച്ച വ്യക്തി - ഗോപാൽ അൻസാൽ
• ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്‌പൈസസ് സമ്മേളനത്തിന് വേദിയാകുന്ന സ്ഥലം - കോവളം
• അടുത്തിടെ ഇന്ത്യയുടെ അണ്ടർ-17 ഫുട്‍ബോൾ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച വ്യക്തി - നിക്കോളായ് ആദം
• 2017-ലെ ഇന്റർനെറ്റ് സുരക്ഷാ ദിനത്തിന്റെ പ്രമേയം - "Be the change: Unite for a better internet"
• അടുത്തിടെ 'സേവന സ്പർശം' എന്ന പേരിൽ പൊതുജന പരാതിപരിഹാര പരിപാടിക്ക് തുടക്കം കുറിച്ച കളക്ട്രേറ്റ് - ആലപ്പുഴ കളക്ട്രേറ്റ്
• തെരുവുകലാകാരന്മാർക്കായി തിരുവനന്തപുരം മാജിക് പ്ലാനറ്റ് ആരംഭിക്കുന്ന പുനരധിവാസ കേന്ദ്രം - ആർട്ടിസ്റ്റ് വില്ലേജ്
• ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്റെ ആറാമത് ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരത്തിന് അർഹനായ ചലച്ചിത്ര സംവിധായകൻ - ജയരാജ്
• തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ പുതിയ ചെയർമാനായി നിയമിതനായത് - വി.മധുസൂദനൻ നായർ
• കേരള ഹജ്ജ് കമ്മിറ്റി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് - തൊടിയൂർ മുഹമ്മദ്‌കുഞ്ഞ് മൗലവി
• സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടറായി നിയമിതനായത് - പ്രഫ. സുനിൽ മാണി
No comments:
Post a Comment