സന്റാലേസി കുലത്തിൽപ്പെടുന്ന ചെറു വൃക്ഷമാണ്.സാന്റൽവുഡ് എന്ന് ഇംഗ്ലീഷിലും, ചന്ദനം എന്ന് സംസ്കൃ ത്തിലും പറയും.
ചന്ദനം തരത്തിൽ ഉണ്ട് എന്ന് രാജനിഘണ്ടുവിൽ കാണുന്നു.എല്ലാ ചന്ദനത്തിന്റെയും ഗുണങ്ങൾ തുല്യമാണെന്ന് ആഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 7 തരത്തിലുള്ള ചന്ദനവും വാസനയിൽ വ്യത്യസ്തമാണ്.
"ചന്ദനാനി സ്മാനാനി
രസതോ വീര്യത സ്തഥാ
ഭിദ്യത്തെകിം തുഗന്ധന-
തത്രാദ്യം ഗുണവത്തരം."
കയ്പും ചവർപ്പും രസത്തോട് കൂടിയതാണ് ചന്ദനം. ലഘുവും ,രൂക്ഷവും, ശീതവീര്യം, വിപാക രസം മധുരം,ക്ഷീണം, ശോഷം, കഫം, പിത്തം, രക്ത വികാരം, ഇവയെ ശമിപ്പിക്കും.
മൈസൂർ, കുടക്, കൊയമ്പത്തൂർ, സേലം,മദ്രാസിന്റെ ദക്ഷിണഭാഗങ്ങൾ എന്നിവിടങ്ങളിൽ ചന്ദനം ധാരാളം വളരുന്നു. മൈസൂർ ചന്ദനമാണ് ഏറ്റവും നല്ലത്. കാടുകളിൽ ഉണ്ടാകുന്ന ചന്ദനമാണ് നാടൻ ചന്ദനത്തേക്കാൾ നല്ലത്.
ചന്ദനത്തിന്റെ പുറം തോലും വെള്ളയും ചെത്തിക്കളഞ്ഞ ശേഷം കാതലാണ് ഉപയോഗിക്കേണ്ടത്.ചന്ദനക്കാതൽ ചിതൽ തിന്നില്ല എന്നത് ഒരു പ്രത്യേകതയാണ്.
ചന്ദന കാതൽവാറ്റിയാണ് ചന്ദനതൈലം ലഭിക്കുന്നത്.ചന്ദനമരം ഒരു പരാദ സസ്യമാണ്. അതായത് മറ്റു സസ്യങ്ങളുടെ വേരിൽ നിന്നാണ് ചന്ദന മരം ആഹാരം സ്വീകരിക്കുന്നത്. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനത്തിലാണ് ചന്ദന തോട്ടമുള്ളത്.
🎍 ചന്ദനം, രാമച്ചം, ഇരുവേലി ഇവ പാലിൽ അരച്ച് നെറ്റിയിൽ തേച്ചാൽ തലവേദന ശമിക്കും.
🎍 ചന്ദനം അരച്ച് തേനും കഞ്ഞിവെള്ളവും ചേർത്ത് കഴിച്ചാൽ അതിസാരം ശമിക്കും.
🎍 നീരിളക്കത്തിന് ചന്ദനതൈലം ഉപയോഗിക്കാം. ഇഞ്ചിനീരിൽ ഒന്ന് രണ്ട് തുള്ളി ചന്ദനതൈലം ചേത്ത് കഴിക്കാം.
🎍 ചന്ദനതൈലം ഇരട്ടി കടുകെണ്ണചേർത്ത് പുരട്ടിയാൽ മുഖക്കുരു മാറ്റുന്നതാണ്.
🎍 ഉറക്കമില്ലായ്മക്ക് ചന്ദനം അരച്ച് പനിനീരിൽ ചാലിച്ച് തുണിയിൽ പരത്തി നെറ്റിയിലും നെറുകേയിലും ഇട്ടാൽ നല്ല ഉറക്കം ലഭിക്കും.
🎍 ചന്ദനം ,നന്നാറി, ചെങ്ങഴുനീർക്കിഴങ്ങ്, മുന്തിരിങ്ങ ,പാച്ചോറ്റി തൊലി, മുത്തങ്ങ, ഇവ കൊണ്ട് പാൽ കഷായം വെച്ച് കൽക്കണ്ടവും തേനും ചേർത്ത് കഴിച്ചാൽ ഗർഭസ്രാവം ശമിക്കും.
🎍 ശുക്ല സ്രാവരോഗങ്ങൾക്ക് ഉത്തമമായ ചന്ദനാ സവത്തിലെ പ്രധാന ചേരുവ ചന്ദനമാണ്.സ്ത്രീകൾക്കുണ്ടാവുന്ന, അസ്ഥി സ്രാവം, പ്രദരം തുടങ്ങിയ രോഗങ്ങൾക്ക് ചന്ദനാസവം ഫലപ്രദമാണ്.
🎍 ചന്ദനവും ശംഖ് ചുട്ടുപൊടിച്ച ഭസ്മവും അരച്ച് മോരിൽ ചാലിച്ച് പുരട്ടിയാൽ ചുണങ്ങ് മാറും. ചന്ദനം, നെല്ലിക്ക, മത്തക്കുരു, വെള്ളരിക്കുരു ഇവ കാടിവെള്ളത്തിലരച്ച് കഴിച്ചാൽ വസൂരിയുടെ ആരഭത്തിൽ ശമനം കിട്ടും.
🎍 ചന്ദനം, അകിൽ, മലർ, ഇവ പൊടിച്ച്, നെയ്യിൽ കഴിച്ചാൽ ഛർദ്ദി ശമിക്കും.
No comments:
Post a Comment