Tuesday, February 21, 2017

സീലാൻഡിയ പുതിയ ഭൂഖണ്ഡം


💥നിലവിലുള്ള ഭൂഖണ്ഡങ്ങൾക്ക് പുറമേ എട്ടാമത് ഒരു പുതിയ ഭൂഖണ്ഡം കൂടി കണ്ടെത്തി.

💥 "സീലാൻഡിയ" എന്നാണ് പുത്തൻ ഭൂഖണ്ഡത്തിന്റെ പേര് .

💥    ശാന്തസമുദ്രത്തിലെ ന്യൂസീലാന്റും ഓസ്ട്രേലിയയും ഉൾപ്പെട്ട മേഖലയിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമാണ് സീലാൻഡിയ.

💥    ശാന്തസമുദ്രത്തിൽ ഓസ്ട്രേലിയയ്ക്ക് കിഴക്കുള്ള പ്രദേശങ്ങളും ന്യൂസീലാൻഡ്,ന്യൂ കാലിഡോണിയ പ്രദേശങ്ങളും ഉൾപ്പെട്ട മേഖല ഭൂഖണ്ഡമായി പരിഗണിക്കാമെന്ന് 11 അംഗ ഭൗമഗവേഷകസംഘം വ്യക്തമാക്കി.

💥    49 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള സീലാൻഡിയ ഭൂമിയിലെ ഏറ്റവും ചെറുതും പ്രായം കുറഞ്ഞതും, മെലിഞ്ഞതുമായ ഭൂഖണ്ഡമാണ്.

💥    ഭൂഖണ്ഡമായിപരിഗണിക്കാൻ വേണ്ട വലിപ്പവും സീലാൻഡിയയ്ക്കുണ്ട്.

💥    ന്യൂസീലൻഡിലെ ജി.എൻ.എസ് സയൻസ്, വിക്ടോറിയ സർവ്വകലാശാല, സിഡ്‌നി സർവ്വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്.

💥 നിലവിലെ ഭൂഖണ്ഡങ്ങൾ

   1. ആഫ്രിക്ക
   2. അന്റാർട്ടിക്ക
   3. ഓസ്ട്രിലിയ
   4.  യൂറോപ്പ് 
   5.  ഏഷ്യ 
   6.വടക്കേ അമേരിക്ക
   7.തെക്കേ അമേരിക്ക 
   8. സീലാൻഡിയ

No comments:

Post a Comment