Thursday, February 9, 2017

തുറമുഖങ്ങൾ (പൂർവ്വതീരം)

1.കൊൽക്കത്ത-ഹാൽഡിയ

👉�ഹൂഗ്ലി നദീതീരത്തു സ്ഥിതി ചെയ്യുന്ന കൊൽക്കത്ത തുറമുഖം ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമാണ് 

👉�പ്രധാനമായും കൽക്കരിയും പെട്രോളിയവും കൈകാര്യം ചെയ്യുന്നു 

👉�പശ്ചിമബംഗാളിലെ പ്രധാന തുറമുഖമാണ് ഹാൽഡിയ

2. പാരദ്വീപ്

👉�കിഴക്കൻ തീരത്തു ഇരുമ്പയിര് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് പാരദ്വീപിലൂടെയാണ് 

👉�1964ൽ പ്രവർത്തനമാരംഭിച്ചു  1966  ഏപ്രിൽ 18  ന്  മേജർ തുറമുഖപദവി ലഭിച്ചു

3. വിശാഖപട്ടണം

👉�തിളങ്ങുന്ന രത്നം എന്നറിയപ്പെടുന്ന തുറമുഖം 

👉�ഇന്ത്യയിലെ പഴക്കം ചെന്ന തുറമുഖങ്ങളിൽ ഒന്ന് 

👉�ഇന്ത്യയിലെ അന്തർവാഹിനി നിർമ്മാണകേന്ദ്രം വിശാഖപട്ടണത്താണ് 

👉�ഏറ്റവും ആഴംകൂടിയ മേജർ തുറമുഖം (17 മീറ്റർ)

4. എണ്ണൂർ (തമിഴ്നാട്)

👉�1999ലാണ് മേജർ തുറമുഖപദവി ലഭിച്ചത് 

👉�ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം

5. ചെന്നൈ (തമിഴ്നാട്)

👉�തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു 

👉�ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാർബർ 

👉�മുംബൈ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം 

👉�ഒന്നാം ലോകമഹായുദ്ധസമയത്ത് ആക്രമിക്കപ്പെട്ട ഏക ഇന്ത്യൻ തുറമുഖം

6. തൂത്തുക്കുടി

👉�ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തുറമുഖം (നിലവിൽ)

👉�വി ഒ  ചിദംബരം തുറമുഖം എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു 

👉�പാണ്ട്യരാജാക്കന്മാരുടെ പ്രധാന തുറമുഖം 

👉�തൂത്തുക്കുടി നഗരം ഇന്ത്യയുടെ മുത്ത് നഗരം എന്ന് അറിയപ്പെടുന്നു 

👉�പ്രധാനമായും ഉപ്പാണ് ഈ തുറമുഖത്തിലൂടെ കൈകാര്യം ചെയ്യുന്നത്

7. പോർട്ട്ബ്ലയർ (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ)

👉�ഇന്ത്യയിൽ ഏറ്റവും അവസാനമായി മേജർ പദവി ലഭിച്ച തുറമുഖം 

👉�സൗദി അറേബ്യ,യു എസ് , സിംഗപ്പൂർ കപ്പൽപ്പാതയിലാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്  

No comments:

Post a Comment