Friday, February 10, 2017

നക്ഷത്രങ്ങളിലേക്കു ഒരു യാത്ര പോയാലോ. അതും നമ്മുടെ കാറിൽ.

നക്ഷത്രങ്ങൾ ഒക്കെ വളരെ ദൂരെ ആണു. അതുകൊണ്ട് തൽക്കാലം നമ്മുടെ തൊട്ടടുത്തുള്ള സൂര്യനിലേക്കു ആദ്യം പോവാം.
സൂര്യനിലേക്കുള്ളത് ഒരു നേർ രേഖ വഴി ( സാങ്കൽപ്പീക പാത ) ആയതുകൊണ്ട് നമുക്ക് കാർ നല്ല സ്പീഡിൽ വിടാം. ഒരു 100 കിലോമീറ്റർ വേഗതയിൽ പോയാലോ. എത്ര ദിവസം കൊണ്ട് നമ്മൾ സൂര്യനിൽ എത്തും ?
10 ദിവസ്സം, 20 ദിവസം, 30 ദിവസം ? അതോ ഇനി മാസക്കണക്കു നോക്കണോ... 2 മാസം, 3 മാസം ? ഒന്ന് ആലോചിച്ചു നോക്കൂ..

.
ഒരു ഉത്തരം ആദ്യം മനസിൽ ഉറപ്പിക്കൂ. എന്നിട്ട് താഴേക്ക് വായിക്കൂ...
.
'
.
മാസങ്ങൾ കൊണ്ടോ വർഷങ്ങൾ കൊണ്ടോ ഒന്നും നമ്മൾ കാറിൽ പോയാൽ സൂര്യനിൽ എത്തില്ല. രാത്രിയും പകലും നിർത്താതെ  മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടിച്ചാൽ 170 വർഷം കഴിയും സൂര്യനിൽ എത്താൻ !!.
അപ്പോൾ മറ്റു നക്ഷത്രങ്ങളുടെ കാര്യമോ..?  5.6 കോടി വർഷം എടുക്കും നമ്മുടെ ഏറ്റവും അടുത്ത ( സൂര്യൻ കഴിഞ്ഞാൽ ) നക്ഷത്രമായ പ്രോക്സിമ സെന്റോറി-യിൽ എത്താൻ !!

No comments:

Post a Comment