Tuesday, February 21, 2017

കറന്റ് അഫയേഴ്‌സ് (17-02-2017 - 20-02-2017 )


• അടുത്തിടെ ഗവേഷകർ പസഫിക് സമുദ്രത്തിൽ കണ്ടെത്തിയ ഭൂമിയിലെ എട്ടാമത്തെ വൻകര - സീലാൻഡിയ (Zealandia) (ഓസ്‌ട്രേലിയയുടെ കിഴക്കൻ ഭാഗങ്ങളും ന്യൂസിലൻഡ്, നോർഫോൾക് ദ്വീപ്, ലോർഡ് ഹോവ് ദ്വീപ്, എലിസബത്ത് റീഫ് എന്നിവ ചേർന്നുള്ള പ്രദേശമാണിത്)

• സീലാൻഡിയ എന്ന പേര് ആദ്യമായി നിർദേശിച്ചത് - ബ്രൂസ് ലൂയെൻഡിക് (ഏകദേശം അഞ്ചു മില്യൺ ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള സീലാൻഡിയയുടെ 94 ശതമാനവും സമുദ്രത്തിനടിയിലാണ്)

• കെ.കെ ബിർള ഫൗണ്ടേഷന്റെ 2016-ലെ വ്യാസ് സമ്മാൻ പുരസ്കാരത്തിനർഹനായ ഹിന്ദി സാഹിത്യകാരൻ - സുരേന്ദ്ര വർമ്മ (കൃതി - കാട്‌ന ശമി കാ വൃക്ഷ: പത്മ പംഖുരി കി ധാര്‍ സെ)

• കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത് - ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ (ചീഫ് ജസ്റ്റിസായിരുന്ന മോഹൻ എം.ശാന്തന ഗൗഡർ സുപ്രീം കോടതി ജഡ്‌ജി ആയതിനെ തുടർന്നാണ് നിയമനം)

• 2015-16 വർഷത്തെ സ്വരാജ് ട്രോഫി ലഭിച്ച ഗ്രാമപഞ്ചായത്തുകൾ - ചെമ്പിലോട് (കണ്ണൂർ), ശ്രീകൃഷ്ണപുരം (പാലക്കാട്)

• 2015-16 വർഷത്തെ സ്വരാജ് ട്രോഫി ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് - എടക്കാട് (കണ്ണൂർ)

• 2015-16 വർഷത്തെ സ്വരാജ് ട്രോഫി ലഭിച്ച ജില്ലാ പഞ്ചായത്ത് - കൊല്ലം

• ദേശീയ തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തിയ ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്‌കാരം ലഭിച്ച പഞ്ചായത്ത് - തളിക്കുളം (തൃശൂർ)

• Brand Laureate ന്റെ ലെജൻഡറി പുരസ്‌കാരത്തിന് അടുത്തിടെ അർഹയായ ഇന്ത്യൻ ഗായിക - ലത മങ്കേഷ്‌കർ

• ഈജിപ്തിലെ ആദ്യ വനിതാ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത് - നാദിയ അഹമ്മദ് അബ്ദോ (ബെഹെയ്റ പ്രവിശ്യ)

• അടുത്തിടെ ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച എയർബോൺ ഏർളി വാർണിങ് ആൻഡ് കൺട്രോൾ സിസ്റ്റം (AEW&C) ഘടിപ്പിച്ച ആകാശ നിരീക്ഷണ വിമാനം - നേത്ര (Netra)

• അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കൊച്ചിയിൽ കമ്മീഷൻ ചെയ്ത അതിവേഗ നിരീക്ഷണ കപ്പൽ - ഐ.സി.ജി.എസ് ആയുഷ് (കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് ഐ.സി.ജി.എസ് ആയുഷ് നിർമിച്ചത്)

• അടുത്തിടെ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ സമുദ്ര പര്യടനത്തിനായുള്ള രണ്ടാമത്തെ പായ്‌വഞ്ചി - ഐ.എന്‍.എസ്.വി തരിണി (വനിതാ നാവിക സേനാംഗങ്ങളുടെ ഭൂമിയെ വലംവയ്ക്കുന്ന ആദ്യ ദൗത്യത്തിനായി ഉപയോഗിക്കുന്നത് ഈ പായ്‌വഞ്ചിയാണ്)

• അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡന്റിനെ കണ്ടെത്താനുള്ള സി-സ്പാൻ സർവേയിൽ ഒന്നാമതെത്തിയത് - എബ്രഹാം ലിങ്കൺ

• അടുത്തിടെ അന്തരിച്ച സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് - അൽത്തമാസ് കബീർ (സുപ്രീം കോടതിയുടെ 39  ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു)

• എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - രാജ് ചെങ്കപ്പ (ഇന്ത്യ ടുഡേ) (ജനറൽ സെക്രട്ടറി - പ്രകാശ് ദുബൈ)

• അടുത്തിടെ നാഗാലാൻഡിന്റെ മുഖ്യമന്ത്രി പദവി രാജിവെച്ച വ്യക്തി - ടി.ആർ സെലിയാങ്

• എ.പി.ജെ അബ്ദുൽ കലാമിന്റെ രചനയിൽ അവസാനമായി പുറത്തിറങ്ങുന്ന പുസ്തകം - "Pathways to Greatness"

• ഗ്രാമപഞ്ചായത്തുകളുടെ പൗരാവകാശ രേഖയും ഗുണഭോക്‌തൃ പട്ടികയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ ജില്ല - ആലപ്പുഴ

• അടുത്തിടെ കുവൈറ്റിലെ അലാഫ്‌കോ കമ്പനിയിൽ നിന്ന് എയർ ഇന്ത്യ പാട്ടത്തിനെടുത്ത ഇന്ധനക്ഷമത കൂടിയ വിമാനം - എയർബസ് എ 320 നിയോ

• 2017-ലെ എക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഒന്നാം സ്ഥാനത്തെത്തിയത് - ഹോങ്കോങ് (ഇന്ത്യയുടെ സ്ഥാനം - 143)

• അടുത്തിടെ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ് - ഡിനിയോ (Dineo)

• അടുത്തിടെ അന്തരിച്ച, അമേരിക്കയിൽ ഗർഭച്ഛിദ്രം നിയമാനുസൃതമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച വനിത - നോർമ മക്‌കോർവി

• 2017-ലെ ഖത്തർ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ജേതാവ് - കരോലിന പ്ലിസ്‌കോവ

• സൈന നെഹ്‌വാളിനു ശേഷം ലോക ബാഡ്‌മിന്റൺ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ താരം - പി.വി സിന്ധു

• ലാവോസിൽ നടന്ന 2017-ലെ വനിതകളുടെ ഏഷ്യൻ റഗ്ബി സെവൻസ് ട്രോഫിയിൽ വെള്ളി മെഡൽ നേടിയ ടീം - ഇന്ത്യ (സ്വർണ മെഡൽ ജേതാക്കൾ - ദക്ഷിണ കൊറിയ)

• അടുത്തിടെ അന്തരിച്ച പ്രശസ്ത ഓസ്‌ട്രേലിയൻ റഗ്ബി താരം - ഡാൻ വിക്കർമാൻ

• കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‍ബോൾ ക്ലബിന്റെ സി.ഇ.ഒ ആയി നിയമിതനായത് - വരുൺ ത്രിപുരനേനി

• 2017-ലെ അഖിലേന്ത്യാ അന്തർസർവകലാശാല ഫുട്‍ബോളിലെ കിരീട ജേതാക്കൾ - കാലിക്കറ്റ് സർവകലാശാല (റണ്ണറപ്പ് - പഞ്ചാബ് സർവകലാശാല)

• ഹൈദരാബാദിൽ നടന്ന ഖേലോ ഇന്ത്യ ദേശീയ ബാസ്‌കറ്റ് ബോളിൽ പെൺകുട്ടികളുടെ അണ്ടർ-17 വിഭാഗത്തിൽ ജേതാക്കളായ ടീം - കേരളം

• ഹൈദരാബാദിൽ നടന്ന ഖേലോ ഇന്ത്യ ദേശീയ ബാഡ്‌മിന്റണിൽ പെൺകുട്ടികളുടെ അണ്ടർ-14 വിഭാഗത്തിൽ ജേതാക്കളായ ടീം - കേരളം

• അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദി നോവലിസ്റ്റും തിരക്കഥാകൃത്തുമായ വ്യക്തി - വേദ് പ്രകാശ് ശർമ്മ

• ഗുരുവായൂർ ദേവസ്വത്തിന്റെ  ജ്ഞാനപ്പാന പുരസ്‌കാരത്തിന് അടുത്തിടെ അർഹയായത് - സുഗതകുമാരി

• മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ അവാർഡിന് അർഹനായത് - പ്രഭാവർമ്മ (കൃതി - അപരിഗ്രഹം)

• അടുത്തിടെ ഇ.വി കൃഷ്ണപിള്ള സ്മാരക പുരസ്‌കാരത്തിന് അർഹനായത് - ശ്രീകുമാരൻ തമ്പി

• സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2016-ലെ പാലാ കെ.എം മാത്യു ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായത് - കിളിരൂർ രാധാകൃഷ്ണൻ (കൃതി - കഥകളിലൂടെ അയ്യങ്കാളി)

• അടുത്തിടെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് - സക്കറിയ

• വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിൽക്കുന്നതിനായി അനെർട്ട് നടപ്പാക്കുന്ന പദ്ധതി - സോളാർ കണക്ട്

• വാഹനങ്ങളിൽ കണക്ടിവിറ്റി ടെക്‌നോളജി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റുമായി ധാരണയിലേർപ്പെട്ട ഇന്ത്യൻ കമ്പനി - ടാറ്റ മോട്ടോഴ്‌സ്

• തദ്ദേശ തിരഞ്ഞെടുപ്പിൽ മാവോയിസ്റ്റ് ആക്രമണങ്ങൾ തടയാൻ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയ സംസ്ഥാനം - ഒഡീഷ

• കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് രാജ്യത്തെ 68 റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ബോധവൽക്കരണം നടത്തുന്നതിനായി ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിൻ - സയൻസ് എക്സ്പ്രസ്

• അടുത്തിടെ ദക്ഷിണ കൊറിയയിൽ അഴിമതിക്കേസിൽ അറസ്റ്റിലായ സാംസങ് ഗ്രൂപ്പ് വൈസ് ചെയർമാൻ - ലീ ജേ ജോങ്

• 47 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിനുള്ള ജൂറിയുടെ അധ്യക്ഷൻ - എ.കെ ബിർ

• ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരളയുടെ 19  ാമത് ജോൺ എബ്രഹാം പുരസ്‌കാരത്തിന് അർഹമായ ചിത്രം - ഒറ്റയാൾപ്പാത

• അടുത്തിടെ അന്തരിച്ച, പ്രശസ്ത ഡച്ച് കലാകാരനും മിഫി (Miffy) എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ സൃഷ്ടാവുമായ വ്യക്തി - ഡിക് ബ്രൂണ

• അറബ് വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ കെ.ടി.ഡി.സിയും ലുലു ഗ്രൂപ്പും ചേർന്ന് ഗൾഫ് രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടി - എക്‌സ്‌പ്ലോർ കേരള

• 60 വയസ്സ് പൂർത്തിയായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിന് ധനസഹായം ലഭ്യമാക്കുന്ന സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി - മന്ദഹാസം

• കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ സഹകരണത്തോടെ സ്‌കോള്‍ കേരള ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച കൗൺസിലിംഗ് പരിപാടി - 'വിജയം സുനിശ്ചിതം'

• അടുത്തിടെ 76 പേർ കൊല്ലപ്പെടാനിടയായ ഭീകരാക്രമണമുണ്ടായ പാക്കിസ്ഥാനിലെ ആരാധനാലയം - ലാൽ ഷെഹ്ബാസ് ഖലന്തർ സൂഫി ദർഗ (സിന്ധ് പ്രവിശ്യ)

• ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയായ ഈജിപ്തിലെ ഇമാൻ അഹമ്മദ് അബ്ദുൽ അതിയെ ചികിത്സിക്കുന്ന മുംബൈയിലെ ആശുപത്രി - സെയ്‌ഫി ആശുപത്രി

• ഇരട്ട അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞിന്റെ ശസ്ത്രക്രിയ നടന്ന ആശുപത്രി - ആസ്റ്റർ മെഡ് സിറ്റി, കൊച്ചി

• അടുത്തിടെ വിക്കിഗ്രന്ഥശാലയിൽ (വിക്കിപീഡിയയുടെ ഓൺലൈൻ ലൈബ്രറി) ഉൾപ്പെടുത്തിയ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ പ്രശസ്ത കൃതി - മയൂരസന്ദേശം

• കേരളത്തിൽ വർണ്ണ മത്സ്യങ്ങളുടെ ഏറ്റവും വലിയ അക്വേറിയം നിർമിച്ച സ്ഥലം - കാരാപ്പുഴ (വയനാട്)

• രാജ്യാന്തര ബാസ്‌കറ്റ് ബോൾ ഫെഡറേഷന്റെ ടെക്‌നിക്കൽ പ്രതിനിധിയായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ - നോർമൻ ഐസക്

• അടുത്തിടെ, ഉപരിതല ഗതാഗതം സുരക്ഷിതമാക്കുന്ന സർഫേസ് മൂവ്‌മെന്റ് കൺട്രോൾ യൂണിറ്റ് സ്ഥാപിച്ച കേരളത്തിലെ എയർപോർട്ട് - നെടുമ്പാശ്ശേരി എയർപോർട്ട്

• അടുത്തിടെ അന്തരിച്ച പ്രശസ്ത മുൻ ഡാനിഷ് ബാഡ്‌മിന്റൺ താരം - എർലൻഡ്‌ കോപ്‌സ്

• വേമ്പനാട്ട് കായലിന്റെ എട്ടു കിലോമീറ്ററോളം വരുന്ന ഏറ്റവും വീതി കൂടിയ ഭാഗം നീന്തിക്കടന്ന ആദ്യ വനിത എന്ന നേട്ടത്തിനർഹയായത് - മാളു ഷെയ്ക്ക്

• ഒരു മിനിറ്റിൽ 124 നാളികേരങ്ങൾ കൈ കൊണ്ട് ഉടച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മലയാളി - അബീഷ് പി.ഡൊമനിക്

• അടുത്തിടെ മുബൈയിൽ നടന്ന ത്രിദിന ക്രിക്കറ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഡബിൾ സെഞ്ച്വറി നേടിയ ഇന്ത്യ-എ ടീമിന്റെ മലയാളി താരം - ശ്രേയസ് അയ്യർ

• അടുത്തിടെ ബി.സി.സി.ഐയുടെ ജനറൽ മാനേജർ പദവി രാജിവെച്ച വ്യക്തി - ആർ.പി ഷാ

• ഐ.പി.എൽ ക്ലബായ ഗുജറാത്ത് ലയൺസിന്റെ സഹ പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം - മുഹമ്മദ് കൈഫ്

• ഐ.പി.എൽ ടീമായ റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെ പുതിയ ക്യാപ്റ്റൻ ആയി നിയമിതനായത് - സ്റ്റീവൻ സ്മിത്ത് (എം.എസ് ധോണിക്ക് പകരമായാണ് നിയമനം)

• അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ചലച്ചിത്ര നടൻ - വാറൻ ഫ്രോസറ്റ്

• അടുത്തിടെ അന്തരിച്ച പ്രശസ്ത പൊറാട്ട് നാടക കലാകാരൻ - നല്ലേപ്പിള്ളി നാരായണൻ

• കേരഫെഡിന്റെ പുതിയ ചെയർമാൻ - ജെ.വേണുഗോപാലൻ നായർ

   

No comments:

Post a Comment